Sunday, 12 January 2025

'ഡേവിഡ് ബെക്കാം സ്റ്റഡീസ്' അടക്കമുള്ള മിക്കി മൗസ് ഡിഗ്രികൾക്ക്  കടിഞ്ഞാണിടുന്നു. യൂണിവേഴ്സിറ്റി പരസ്യങ്ങളിൽ ഡ്രോപ്പ് ഔട്ട് റേറ്റും ജോലി സാധ്യതയും വ്യക്തമാക്കണം.

മിക്കി മൗസ് ഡിഗ്രികൾക്ക്  കടിഞ്ഞാണിടാൻ ഗവൺമെൻ്റ് നീക്കങ്ങളാരംഭിച്ചു. യൂണിവേഴ്സിറ്റിയുടെ ഡിഗ്രി കോഴ്സ് സംബന്ധമായ പരസ്യങ്ങളിൽ ഡ്രോപ്പ് ഔട്ട് റേറ്റും കോഴ്സ് പൂർത്തിയായിക്കഴിഞ്ഞാലുള്ള ജോലി സാധ്യതയും വ്യക്തമാക്കണം. ഓൺലൈൻ അടക്കമുള്ള എല്ലാ പരസ്യങ്ങളിലും ഈ വിവരങ്ങൾ നൽകേണ്ടതാണ്. എഡ്യൂക്കേഷൻ സെക്രട്ടറി നാദിം സഹാവി ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റികൾക്ക് ഉടൻ നിർദ്ദേശം നല്കും. കോഴ്സുകൾക്കുള്ള ലോണിൻ്റെ പലിശ അടക്കമുള്ള വിവരങ്ങളും സ്റ്റുഡൻ്റ്സിന് നേരത്തെ നല്കണം. യൂണിവേഴ്സിറ്റി അഡ്മിഷൻ സംബന്ധമായ കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും സഹാവി പറഞ്ഞു.

ഡേവിഡ് ബെക്കാം സ്റ്റഡീസിൽ പോലും ഡിഗ്രി നൽകുന്ന നിസാരമായ കോഴ്സുകൾ യൂണിവേഴ്സിറ്റികൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഡിഗ്രികൾ ഭാവിയിൽ ഒരു നല്ല കരിയറിന് പ്രയോജനപ്പെടില്ലെന്നും ഇത് ആശാസ്യമല്ലെന്നും ഗവൺമെൻ്റ് കരുതുന്നു. ചില മാനേജ്മെൻറ് കോഴ്സുകൾക്ക് 50 ശതമാനമാണ് ഡ്രോപ്പ് ഔട്ട് നിരക്ക്. ജിസിഎസ്ഇ മാത്സിന് സി ഗ്രേഡ് എങ്കിലും കിട്ടാത്തവർക്ക് യൂണിവേഴ്സിറ്റി അഡ്മിഷൻ നൽകേണ്ടതില്ലെന്ന പുതിയ നയവും പരിഗണനയിലുണ്ട്. അപ്രൻ്റീസ്ഷിപ്പ്, വോക്കേഷണൽ കോഴ്സുകൾ എന്നിവ ആകർഷകമായ രീതിയിൽ നടപ്പാക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ട്.
 

Other News