Wednesday, 22 January 2025

ഫ്യുവൽ ഡ്യൂട്ടി കുറച്ചു.  നാഷണൽ ഇൻഷുറൻസ് ത്രെഷോൾഡ് 12,570 പൗണ്ടായി ഉയർത്തി. 2024 ഓടെ ഇൻകം ടാക്സ് നിരക്ക് 19 ശതമാനമാക്കി കുറയ്ക്കും.

ഇടക്കാല മിനി ബഡ്ജറ്റിൽ നിരവധി ഇളവുകൾ. ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക് പ്രഖ്യാപിച്ചു. ഫ്യുവൽ ഡ്യൂട്ടി ലിറ്ററിന് 5 പെൻസ് കുറച്ചു.  ഇത് ഇന്ന് വൈകുന്നേരം 6 മണി മുതൽ നിലവിൽ വരും. മാർച്ച് 2023 വരെ ഈ ഇളവ് പ്രാബല്യത്തിലുണ്ടാകും. നാഷണൽ ഇൻഷുറൻസ് ത്രെഷോൾഡ് 12,570 പൗണ്ടായി ഉയർത്തി. ഈ പരിധിയ്ക്ക് മുകളിലുള്ള വരുമാനത്തിനു മാത്രമേ ഇനി നാഷണൽ ഇൻഷുറൻസ് നൽകേണ്ടതുള്ളൂ. 30 മില്യൺ ആളുകൾക്ക് വർഷം 330 പൗണ്ടോളം ഇതിലൂടെ അധികമായി ലഭിക്കും. 2024 ഓടെ ഇൻകം ടാക്സ് നിരക്ക് 19 ശതമാനമാക്കി കുറയ്ക്കും. നിലവിലെ 20 ശതമാനമെന്ന നിരക്കാണ് ഈ പാർലമെൻ്റിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഒരു ശതമാനം കണ്ട് കുറയ്ക്കുന്നത്. 16 വർഷത്തിൽ ആദ്യമായാണ് അടിസ്ഥാന ഇൻകം ടാക്സ് നിരക്ക് കുറയ്ക്കുന്നത്.

എംപ്ളോയ്മെൻ്റ് അലവൻസ് ഏപ്രിൽ മുതൽ 5,000 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. ഗ്രീൻ ഹോം ഇംപ്രൂവ്മെൻ്റിന് വാറ്റ് ചാർജ് ചെയ്യുന്നതല്ല. ഹീറ്റ് പമ്പ്, സോളാർ പാനലുകൾ, ഇൻസുലേഷൻ എന്നിവയ്ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഇൻഫ്ളേഷൻ 6.2 ശതമാനത്തിലെത്തിയതായും ശരാശരി 7.4 ശതമാനത്തിലേയ്ക്ക് ഉയരുമെന്ന് കണക്കാക്കുന്നതായും റിഷി സുനാക്ക് വെളിപ്പെടുത്തി. ജീവിതച്ചിലവ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങൾ ഗവൺമെൻ്റ് നടത്തി വരികയാണെന്ന് ചാൻസലർ പറഞ്ഞു.

Other News