Saturday, 11 January 2025

ലണ്ടൻ ഒളിമ്പിക് പാർക്കിൽ ക്ളോറിൻ വാതകം ചോർന്നു. മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു.

ലണ്ടൻ ഒളിമ്പിക് പാർക്കിൽ ക്ളോറിൻ വാതകം ചോർന്നതിനെ തുടർന്ന് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ലണ്ടൻ അക്വാറ്റിക്സ് സെൻററിലാണ് ബിൽഡിംഗിനുള്ളിൽ വാതകം ചോർന്നത്. ഇതേത്തുടർന്ന് നിരവധി പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അടിയന്തിരമായി പാരാമെഡിക്സ് സ്ഥലത്തെത്തി വാതകം ശ്വസിച്ചവർക്ക് പ്രഥമ ശുശ്രൂഷകൾ നല്കി. 200 ഓളം പേരെ ബിൽഡിംഗിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.

ലണ്ടൻ സ്ട്രാറ്റ് ഫോർഡിലുള്ള സെൻ്ററിലാണ് സംഭവം നടന്നത്. കെമിക്കൽ റിയാക്ഷനെ തുടർന്ന് വാതകച്ചോർച്ച ഉണ്ടാവുകയായിരുന്നുവെന്ന് ഫയർബ്രിഗേഡ് വെളിപ്പെടുത്തി. അടുത്തുള്ള വീടുകളുടെ വിൻഡോകളും ഡോറുകളും അടച്ചിടാൻ അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. സൈറ്റിൽ എമർജൻസി കോർഡൻ ഏർപ്പെടുത്തി. കഴിയുന്നതും ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്.

Other News