Thursday, 23 January 2025

മോട്ടോർവേ സ്പീഡ് ലിമിറ്റ് 64 മൈൽ ആക്കുക, സൺഡേ ഡ്രൈവിംഗ് നിരോധനം. ഓയിൽ ക്രൈസിസ് പരിഹരിക്കാൻ നിർദ്ദേശങ്ങളുമായി ഇൻ്റർനാഷണൽ എനർജി ഏജൻസി.

അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില ഉയരുന്നതു മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഇൻ്റർനാഷണൽ എനർജി ഏജൻസി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. മോട്ടോർവേ സ്പീഡ് ലിമിറ്റ് 64 മൈൽ ആക്കുക എന്നതാണ് പ്രധാന നിർദ്ദേശം. കൂടാതെ മില്യൺ കണക്കിന് കാറുകൾ സൺഡേകളിൽ നിരത്തിലിറങ്ങുന്നത് നിരോധിക്കണമെന്നതാണ് മറ്റൊന്ന്. ഈ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ ഗ്ലോബൽ ഓയിൽ ഡിമാൻഡ് ദിനംപ്രതി 2.7 മില്യൺ ബാരൽ കുറയ്ക്കാൻ കഴിയും. നാലു മാസത്തിനുള്ളിൽ ഈ നില കൈവരിക്കാമെന്നാണ് അനുമാനിക്കുന്നത്. ഇതിലൂടെ ഓയിൽ സ്റ്റോക്ക് ലെവൽ നിയന്ത്രിക്കാനും വില പിടിച്ചുനിർത്താനും സാധിക്കുമെന്ന് ഇൻ്റർനാഷണൽ എനർജി ഏജൻസി കരുതുന്നു.

വലിയ സിറ്റികളിൽ കാർ ഫ്രീ സൺഡേ ഏർപ്പെടുത്തണമെന്നാവശ്യപ്പെടുന്ന  ഇൻ്റർനാഷണൽ എനർജി ഏജൻസി, നിലവിലെ മോട്ടോർവേ സ്പീഡായ 70 മൈൽ എന്നത് 6 മൈൽ കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം വർക്കിംഗ് ഫ്രം ഹോം ഏർപ്പെടുത്തുക, പബ്ളിക്ക് ട്രാൻസ്പോർട്ട് നിരക്കുകൾ കുറയ്ക്കുക, കാർ ഷെയറിംഗ് പ്രോത്സാഹിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും ഇൻ്റർനാഷണൽ എനർജി ഏജൻസി മുന്നോട്ട് വച്ചിട്ടുണ്ട്.

യുകെയിലെ നാഷണൽ സ്‌പീഡ് ലിമിറ്റ് 6 മൈൽ കുറച്ചാൽ കാറുകളും ട്രക്കുകളും ഉപയോഗിക്കുന്ന ഓയിലിൻ്റെ അളവിൽ ദിനംപ്രതി 430,000 ബാരലിൻ്റെ കുറവുവരുത്താൻ കഴിയും. മൂന്നു ദിവസം വർക്കിംഗ് ഫ്രം ഹോം നടപ്പാക്കിയാൽ 500,000 ബാരൽ ദിനം പ്രതി ഉപയോഗം കുറയും. 
 

Other News