Tuesday, 09 July 2024

7 ബീറ്റ്സ് സംഗീതോൽസവം സീസൺ -5 ചാരിറ്റി ഇവൻ്റും ഒഎൻവി കുറുപ്പ്‌ അനുസ്മരണം ജൂലൈ 9 - ന് ബെഡ്ഫോർഡിൽ

കഴിഞ്ഞ നാലുവർഷമായി യുകെയിലെ ജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയ 7 ബീറ്റ്സ് സംഗീതോൽസവവും ചാരിറ്റി ഇവൻ്റും കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം, സീസൺ - 5 അതിവിപുലമായി  ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ  ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു. നിരവധി കലാകാരന്മാർക്കും കലാലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം, ചാരിറ്റി ഇവന്റ് വഴിയായി നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ടെന്ന് സംഘാടക സമിതി പറഞ്ഞു.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ നിരവധി പ്രതിഭകൾ  ഓ.എൻ.വിയുടെ  സംഗീതവുമായി വേദിയിലെത്തും. കൂടാതെ  വിവിധ  വേദികളിൽ കഴിവുതെളിയിച്ച കലാകാരികളും കലാകാരന്മാരും ചേർന്ന്  അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങളും സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.

യൂകെയിലെ  പാർലമെൻറ് മെംബേർസ് മുഖ്യ അതിഥികളായെത്തുന്ന സീസൺ 5-ൽ  കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ONV കുറിപ്പിന്റെ അനുസ്‌മരണവും നടത്തപ്പെടും.യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

Venue:
The Addison Centre
Kempston - Bedford
MK42 8PN

For More details please contact organising team:

Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589

Other News