Thursday, 07 November 2024

യുകെയിൽ പേപ്പർ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി 6 മാസം കൂടി മാത്രം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പുതിയ നിർദ്ദേശത്തിലെ വിവരങ്ങൾ പങ്കുവച്ച് അജിത്ത് പാലിയത്ത്

2022 സെപ്തംബർ 30 മുതൽ പ്ലാസ്റ്റിക് അല്ലാത്ത കടലാസിൽ നിർമ്മിച്ച പഴയ രീതിയിലുള്ള 20 പൗണ്ട്, 50 പൗണ്ട് നോട്ടുകൾ ബാങ്ക് നോട്ടുകൾ കടകളിൽ ചെലവഴിക്കാനോ ബിസിനസുകൾക്ക് പണമടയ്ക്കാൻ ഉപയോഗിക്കാനോ കഴിയില്ല.  Bank of England പുറത്തിറക്കിയ കടലാസ് നോട്ടുകള്‍ക്കൊപ്പം Clydesdale Bank, Royal Bank of Scotland, Bank of Scotland എന്നിവയും Bank of Ireland (UK) plc, Northern Bank Limited (trades as Danske Bank), and National Westminster Bank plc (trades as Ulster Bank in Northern Ireland) എന്നിവര്‍ ഇറക്കിയ എല്ലാ  20 -ന്റെയും 50-ന്റെയും നോട്ടുകൾക്കും ഈ സമയപരിധി ബാധകമാണ്.

ഇംഗ്ലണ്ട് ബാങ്ക് നോട്ടുകളുടെ ചരിത്രം.
ഏതാണ്ട് 300 വര്‍ഷത്തോളമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയിട്ട്. 1690-കളിൽ ഒരാളുടെ ശരാശരി വാര്‍ഷിക വരുമാനം 20 പൗണ്ടിൽ കുറവായതിനാൽ നോട്ട് ക്രയവിക്രയത്തിന് ഉപയോഗിക്കാത്ത ജീവിതമായിരുന്നു ആളുകള്‍ക്ക്. ഇക്കാരണം കൊണ്ടുതന്നെ അച്ചടി ആരംഭിച്ചപ്പോൾ £50-ൽ താഴെ മൂല്യമുള്ള നോട്ടുകളൊന്നും അന്ന് ഇഷ്യൂ ചെയ്തിരുന്നില്ല. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ, ചെറിയ മൂല്യമുള്ള നോട്ടുകൾ അവതരിപ്പിക്കുകയുണ്ടായി. 1980-കളുടെ മധ്യം മുതൽ മൂല്യമുള്ള നാല് ബാങ്ക് നോട്ടുകൾ പ്രചാരത്തിലായി.  £5, £10, £20, £50.

ഇന്ന് പ്ലാസ്റ്റിക്‌ കാര്‍ഡുകള്‍ ക്രയവിക്രയങ്ങള്‍ക്ക് അധികമായി  ഉപയോഗിക്കുന്നുണ്ടെങ്കിലും നോട്ടുകളുടെ അച്ചടി കുറച്ചിട്ടില്ല. യുകെയിൽ നിലവിൽ 70 ബില്യൺ പൗണ്ട് മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിലുള്ളതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്ക് അച്ചടിക്കുന്ന നോട്ടുകൾ ഉയർന്ന നിലവാരമുള്ളതും ദീർഘകാലം നിലനിൽക്കുവാനും കള്ളപ്പണത്തിന് സാധ്യത കുറയ്ക്കുവാനും നോട്ടുകളുടെ ഡിസൈൻ ഇടയ്ക്കിടെ മാറ്റാറുണ്ട്.

അത്തരത്തിലുള്ള വലിയ മാറ്റമായിരുന്നു കടലാസ് നോട്ടില്‍ നിന്നും വളരെ കനംകുറഞ്ഞതും വഴക്കമുള്ളതുമായ പോളിമറിൽ പുതിയ നോട്ടുകൾ അച്ചടിക്കുക എന്നത്. 2016 സെപ്റ്റംബറിൽ പുതിയ £5 നോട്ടും ഒരു വർഷത്തിന് ശേഷം പുതിയ £10 നോട്ടും പുറത്തിറക്കി. പിന്നീട് 2020-ല്‍ പുതിയ £20 നോട്ടും 2021-ല്‍ പുതിയ  £50 നോട്ടും പ്രചാരത്തിൽ വന്നു. 
 

എന്താണ് പുതിയ പോളിമര്‍ നോട്ട്?
പുതിയ പോളിമർ നോട്ടുകൾ, സീ-ത്രൂ വിൻഡോ, ഹോളോഗ്രാമുകൾ (see-through window and holograms) തുടങ്ങിയവകൊണ്ട് മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ ഉള്ളവയാണ്. ഇത് കടലാസ് നോട്ടുകളേക്കാൾ കള്ളപ്പണ അച്ചടി ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും പുതിയ രീതിയില്‍ കള്ളപ്പണം വിപണിയില്‍ ഉള്ളതായി പോലീസിന്റെ അറിയിപ്പുകള്‍ സൂചന നല്‍കുന്നുണ്ട്.

വേണ്ട രീതിയില്‍ സൂക്ഷിച്ചാല്‍ പോളിമർ ഫൈവർ പഴയ പേപ്പർ £5 നോട്ടിനേക്കാൾ രണ്ടര മടങ്ങ് നീണ്ടുനിൽക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവകാശപ്പെടുന്നുണ്ട്.  ഒപ്പം
അവയുടെ മിനുസമാർന്ന പ്രതലങ്ങൾ അഴുക്കും ഈർപ്പവും പ്രതിരോധിക്കുന്നതിനും സഹായിക്കും.

തിരികെ വരാനുള്ള നിര്‍ത്തലാക്കിയ പഴയ 1 പൗണ്ട് നാണയങ്ങളുടെയും നോട്ടുകളുടെയും കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച്, ഏകദേശം 7 ബില്യൺ പൗണ്ട് മൂല്യമുള്ള കടലാസ്സില്‍ അച്ചടിച്ച 20 പൗണ്ടും 10.5 ബില്യൺ പൗണ്ട് മൂല്യമുള്ള 50 നോട്ടുകളും ഇപ്പോഴും പ്രചാരത്തിലുണ്ട്. അതുപോലെ 105.5 മില്യൺ പൗണ്ട് മൂല്യമുള്ള പഴയ 1 പൗണ്ട് നാണയങ്ങൾ തിരികെ വരുവാനുണ്ട് എന്നും കണക്കുകള്‍ പറയുന്നു. 12 വശങ്ങളുള്ള പുതിയ 1 പൗണ്ട്  നാണയം വിനിമയത്തില്‍ വന്നശേഷം  2017-ല്‍ വിനിമയം അവസാനിപ്പിച്ച പഴയ  നാണയങ്ങളില്‍ £1.6 ബില്യൺ മൂല്യമുള്ളവ മാത്രമാണ് തിരിച്ചു വന്നത്. അതില്‍ 1.45 മില്യൺ കള്ള നാണയങ്ങളായിരുന്നു. നിങ്ങളുടെ പക്കൽ പഴയ വട്ടത്തിലുള്ള £1 നാണയങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവ നിങ്ങളുടെ ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ സാധിക്കും.

പുതിയ പോളിമർ നോട്ടുകളുടെ പ്രധാന സുരക്ഷാ സവിശേഷതകൾ അറിയാന്‍.
https://www.bankofengland.co.uk/banknotes/5-pound-note
https://www.bankofengland.co.uk/banknotes/polymer-10-pound-note
https://www.bankofengland.co.uk/banknotes/polymer-20-pound-note
https://www.bankofengland.co.uk/banknotes/polymer-50-pound-note

ബാങ്ക് നോട്ടുകളിലെ സീരിയൽ നമ്പറുകൾ എന്താണ് അർത്ഥമാക്കുന്നത്?
ബാങ്ക് നോട്ടിലെ ഒരു സീരിയൽ നമ്പറില്‍  ആദ്യത്തെ നാല് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഗണത്തെ 'സൈഫർ' (cypher’) (ഉദാ. AA01) എന്ന് വിളിക്കുന്നു. അത് അച്ചടിച്ച ഷീറ്റിലെ ബാങ്ക് നോട്ടിന്റെ position -നെ പ്രതിനിധീകരിക്കുന്നു. സൈഫറിനെ പിന്തുടരുന്ന ആറ് സംഖ്യകളാണ് സീരിയൽ നമ്പർ (ഉദാ: 123456). ഇത് നോട്ട് അച്ചടിച്ച ഷീറ്റിന്റെ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന്, പോളിമർ £5 ബാങ്ക് നോട്ട് എടുക്കുക. അച്ചടിച്ച നോട്ടുകളുടെ ഓരോ ഷീറ്റിലും 60 നോട്ടുകൾ ഉള്ളതിനാൽ, AA01 മുതൽ AA60 വരെയുള്ള സൈഫറുകളുള്ള ഷീറ്റിലാണ് ആദ്യ റൺ അച്ചടിച്ചത്. 000001 മുതൽ 999000 വരെ ഓരോ സൈഫറിനും ഒരു ദശലക്ഷത്തിൽ താഴെ സീരിയൽ നമ്പറുകൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂ. അതിനാൽ, സൈഫർ 'AB' ആയി മാറുന്നതിന് മുമ്പ് 'AA' ൽ ആരംഭിക്കുന്ന 60 ദശലക്ഷത്തിൽ താഴെ നോട്ടുകൾ മാത്രമേ ഉണ്ടാകൂ.

പഴയ നോട്ടുകള്‍ തിയതിക്ക് ശേഷം തിരികെ ബാങ്കില്‍ നൽകാം. അതായത് സെപ്റ്റംബർ 30-ന് ശേഷം കൈവശമുള്ള പേപ്പർ നോട്ടുകൾ നിങ്ങളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. അതുപോലെ ചില തപാൽ ഓഫീസുകൾ പിൻവലിച്ച നോട്ടുകൾ അവിടുള്ള ചില സേവനങ്ങള്‍ക്കായി ഉപയോഗിക്കുകയോ  അവര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനോ സാധിക്കും. പിൻവലിച്ച എല്ലാ നോട്ടുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റുന്നത് തുടരും.

Courtesy: Submitted withdrawn money estimated value numbers are from Bank of England website. 

Other News