ഇംഗ്ലണ്ടിലെ അഞ്ചിനും പതിനൊന്നിനും വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്നു മുതൽ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം.
ഇംഗ്ലണ്ടിലെ അഞ്ചിനും പതിനൊന്നിനും വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്നു മുതൽ കോവിഡ് വാക്സിൻ ബുക്ക് ചെയ്യാം. ഓൺലൈനിൽ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ 119 ൽ വിളിച്ചും ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കും. കുട്ടികളിൽ കോവിഡ് സാധാരണ നിലയിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. എങ്കിലും കോവിഡ് പ്രതിരോധത്തിന് വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന നിർദ്ദേശമാണ് ജോയിൻ്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ നല്കിയിരിക്കുന്നത്.
പ്രായപൂർത്തിയായവർക്ക് നൽകുന്ന ഡോസിൻ്റെ മൂന്നിലൊന്ന് മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്. പന്ത്രണ്ടാഴ്ച ഇടവേളയിൽ രണ്ടു ഡോസുകൾ കുട്ടികൾക്ക് നൽകാം. നാല് മില്യൺ കുട്ടികൾക്ക് ഇംഗ്ലണ്ടിൽ വാക്സിൻ റോൾ ഔട്ട് ചെയ്യാനാണ് പദ്ധതി. കോവിഡ് ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഹോസ്പിറ്റലൈസേഷൻ ഒഴിവാക്കുന്നതിനും വാക്സിൻ ഉപകരിക്കും. ലോക്കൽ വാക്സിനേഷൻ സെൻ്ററുകളിലും കമ്യൂണിറ്റി ഫാർമസികളിലും വാക്സിനേഷൻ സൗകര്യം ഒരുക്കുന്നുണ്ട്. വാക്ക് ഇൻസെൻററുകളിലും കുട്ടികൾക്ക് വാക്സിനേഷൻ ലഭ്യമാക്കും. മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കായി വാക്സിൻ ബുക്ക് ചെയ്യാം. വാക്സിനേഷനുള്ള ഇൻവൈറ്റേഷൻ യോഗ്യതയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും എൻഎച്ച്എസ് അയയ്ക്കും.