Thursday, 07 November 2024

ബ്രിട്ടണിൽ എനർജി റേഷനിംഗ് ഏർപ്പെടുത്തുകയില്ലെന്ന് ഗവൺമെൻറ്.

ബ്രിട്ടണിൽ എനർജി റേഷനിംഗ് ഏർപ്പെടുത്തുകയില്ലെന്ന് ഗവൺമെൻറ് അറിയിച്ചു. ഇതിനുള്ള സാധ്യത ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രാൻറ് ഷാപ്സ് തള്ളിക്കളഞ്ഞു. റേഷനിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന ലേബർ പാർട്ടിയുടെ നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 1 മുതൽ ഗ്യാസ് വാങ്ങുന്നതിന് റൂബിളിൽ പേയ്മെൻറ് നടത്തണമെന്ന് റഷ്യ അന്ത്യശാസനം നല്കിയിരുന്നു. ഇല്ലാത്ത പക്ഷം യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് സപ്ളൈ നിറുത്തി വയ്ക്കുമെന്ന മുന്നറിയിപ്പും റഷ്യ പുറപ്പെടുവിച്ചിരുന്നു.

ഇതേത്തുടർന്ന് ജർമ്മനിയടക്കമുള്ള രാജ്യങ്ങൾ ഗ്യാസ് റേഷനിംഗ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ചു വരികയാണ്. യുകെയിൽ ന്യൂക്ളിയർ എനർജിയും വിൻഡ് പവറും പ്രൊമോട്ട് ചെയ്യുന്നത് ഗവൺമെൻ്റ് ആലോചിച്ചു വരികയാണെന്ന് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രാൻറ് ഷാപ്സ്  പറഞ്ഞു. ഇതു സംബന്ധിച്ച ഗവൺമെൻ്റ് നയം ഈയാഴ്ച പ്രഖ്യാപിക്കും.

Other News