Monday, 23 December 2024

ഗ്ളോസ്റ്റർഷയറിൽ 20 കാറുകൾ അഗ്നിക്കിരയാക്കി. റോൾസ് റോയിസ് കാർ പാർക്കിലും നിരവധി കാറുകൾക്ക് നാശം സംഭവിച്ചു.

ഗ്ളോസ്റ്റർഷയറിൽ 20 കാറുകൾക്ക് സാമൂഹ്യ വിരുദ്ധർ തീവച്ചു. ഫിൽട്ടണിലുള്ള റോൾസ് റോയിസ് ഫസിലിറ്റിയിലും നിരവധി കാറുകൾക്ക് നാശം സംഭവിച്ചു. ശനിയാഴ്ച അതിരാവിലെ 1.30 ഓടെയാണ് സംഭവം. മൊത്തം 40 കാറുകൾക്ക് കേടുപാടു പറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ഗ്ലോസ്റ്റർ ഷയറിലെ സ്റ്റോക്ക് ഗിഫോർഡിലുള്ള ന്യൂറോഡിൽ ആണ് കാറിന് തീ പടർന്നതായി പോലീസിന് ആദ്യ വിവരം ലഭിച്ചത്.

ഏതാനും മണിക്കൂറുകൾക്ക് ശേഷം റോൾസ് റോയിസ് ഫസിലിറ്റിയിലും കാറുകൾ അഗ്നിക്കിരയായി. 5.30 ഓടെ ബ്രാഡ്ലി സ്റ്റോക്ക് ഏരിയയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ചില കാറുകളുടെ ഫ്യൂവൽ ടാങ്കുകൾ പൊട്ടിത്തെറിച്ചു. അഗ്നിബാധയെ തുടർന്ന് വൻ തീഗോളവും പുകയും അന്തരീക്ഷത്തിൽ ദൃശ്യമായി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News