Thursday, 23 January 2025

ശരീരവേദനയും വിശപ്പില്ലായ്മയുമടക്കം 9 പുതിയ കോവിഡ് ലക്ഷണങ്ങൾ. കോവിഡ് രോഗലക്ഷണങ്ങളുടെ പുതിയ ഒഫീഷ്യൽ ലിസ്റ്റ് ബ്രിട്ടൺ പ്രസിദ്ധീകരിച്ചു.

കോവിഡ് രോഗലക്ഷണങ്ങളുടെ ലിസ്റ്റ് ബ്രിട്ടൺ അപ്ഡേറ്റ് ചെയ്തു. ഇതു പ്രകാരം 9 പുതിയ രോഗലക്ഷണങ്ങൾ കൂടി ഈ ലിസ്റ്റിൽ കൂട്ടിച്ചേർത്തു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പുതിയ ലിസ്റ്റ് പുറത്തുവിട്ടത്. പനി, തുടർച്ചയായ ചുമ, മണവും രുചിയും നഷ്പ്പെടുക എന്നീ ലക്ഷണങ്ങൾക്ക് പുറമേയാണ് 9 രോഗലക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ്വാസതടസം, ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുക, ശരീരവേദന, തലവേദന, തൊണ്ടവേദന, മൂക്കടപ്പ്/മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, അതിസാരം, മനംപുരട്ടൽ തുടങ്ങിയവയും ഇനി മുതൽ കോവിഡ് ലക്ഷണങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

യുകെയിൽ നിലവിൽ 5 മില്യണോളം ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ഏപ്രിൽ മുതൽ അവസാനിപ്പിച്ചിരുന്നു. കോവിഡ് രോഗലക്ഷണങ്ങളും പനിയുമുണ്ടെങ്കിൽ വീടുകളിൽ തന്നെ കഴിയണമെന്നും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണമെന്നുമാണ് എൻഎച്ച്എസ് പറയുന്നത്.

Other News