Monday, 23 December 2024

"സെലിബ്രേഷൻ 2022യുകെ "മ്യൂസിക്കൽ കോമഡി ഷോ മെയ്‌ മുതൽ ഒക്ടോബർ വരെ.

സ്റ്റോക്ക് ഓൺ ട്രെന്റ് : കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളിൽ സഗീതസാന്ദ്രമാക്കാൻ ഇതാ വരുന്നു നാട്ടിൽ നിന്നുo എളിയ കലാകാരന്മാർ, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു.ഈ മാസം അവസാനം മാഞ്ചസ്റ്ററിൽ എത്തുന്ന ടീം സമ്മർ കാലം യുകെ മലയാളികൾ ഒപ്പം ചിലവഴിക്കുന്നതാണ്.

കലാകാരൻമാരെ പരിചയപ്പെടാം.

സാംസൺ സിൽവ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരൻ, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാൻഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളിൽ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരൻ.

അനൂപ് പാലാ : ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർ സിസൺ വൺ, സൂര്യ ടിവിയിൽ ശ്രീകണ്ഠൻ നായർ ഷോ, ഫ്ലവഴ്സ് ടിവി കോമഡി സൂപ്പർ നൈറ്റ്‌, മഴവിൽ മനോരമ സിനിമ ചിരിമ, ഫ്ലവഴ്സ് ടിവി കോമഡി ഉത്സവം, മഴവിൽ മനോരമ കോമഡി സർക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്സ്, അമൃത ടിവി കോമഡി വൻസ് അപ്പ്‌ ഓൺ ടൈം.

അറാഫെത്ത് : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പർ ഗ്രൂപ്പ്‌ വിന്നർ, പത്തോളം മലയാള സിനിമയിൽ വില്ലൻ, കോമഡി നടൻ. ആൾക്കൂട്ടത്തിൽ ഒരുവൻ, അമ്മച്ചികൂട്ടിലെ പ്രണയകാലം, മാർട്ടിൻ, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങൾ, പത്തോളം പരസ്യ ചിത്രങ്ങൾ, അമ്പതോളം ആൽബംങ്ങൾ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.

ജിനു പണിക്കർ : പ്രൊഫഷണൽ സിംഗർ, യുകെയിലെ നിരവധി വേദികളിൽ കഴിവ് തെളിയിച്ച കലാകാരി.

അസിർ : വയലിൻ മാന്ത്രികൻ, നിരവധി രാജ്യങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച കലാകാരൻ. ഡിജെ പ്ലയെർ കൂടിയാണ് ഇദ്ദേഹം.

രാജേഷ് :വിവിധ വേദികളിൽ കഴിവ് തെളിയിച്ച കലാകാരൻ.

ലോ‌റൈൻ :പ്രൊഫഷണൽ ഗായിക, കേരളത്തിൽ നിരവധി സ്റ്റേജ്കളിൽ നിറസാന്നിധ്യം.

മിതമായ നിരക്കിൽ സ്റ്റേജ് ബുക്ക്‌ ചെയ്യാൻ വിളിക്കുക.

ബാബു തോട്ടാപ്പിള്ളി സ്റ്റോക്ക് ഓൺ ട്രെന്റ്

07577834404

07378299346

01782416774.

Other News