Wednesday, 22 January 2025

കിൻഡർ സർപ്രൈസ് ചോക്കളേറ്റ് എഗ്ഗുകൾ കുട്ടികൾക്ക് നൽകരുതെന്ന്  മാതാപിതാക്കൾക്ക് മുന്നറിയിപ്പ്. സാൽമൊണെല്ല ബാക്ടീരിയ കലർന്നിട്ടുണ്ടെന്ന് സംശയം. 57 കേസുകൾ റിപ്പോർട്ട് ചെയ്തു.

കിൻഡർ സർപ്രൈസ് ചോക്കളേറ്റ് എഗ്ഗുകൾ കുട്ടികൾക്ക് നൽകരുതെന്ന് യുകെ ഫുഡ് സ്റ്റാൻഡാർഡ് ഏജൻസി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നല്കി. സാൽമൊണെല്ല ബാക്ടീരിയ കലർന്നിട്ടുണ്ടെന്ന് സംശയത്താലാണിത്. ഇതു വരെ 57 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മുക്കാൽ ഭാഗവും അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലായിരുന്നു.

കിൻഡർ ബ്രാൻഡിൻ്റെ ഉടമസ്ഥരായ ഫെറേറോ ഇതേത്തുടർന്ന് ചില ബാച്ചുകൾ തിരികെ വിളിച്ചിട്ടുണ്ട്. 20 ഗ്രാം തൂക്കം വരുന്ന മൂന്ന് എഗ്ഗിൻ്റെ പായ്ക്കുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 11 ജൂലൈ 2022 നും 7 ഒക്ടോബർ 2022 നും ഇടയിൽ ബെസ്റ്റ് ബിഫോർ ഡേറ്റിലുള്ള ബാച്ചുകളിലാണ് സാൽമൊണെല്ല ബാക്ടീരിയ ഉള്ളതായി സംശയിക്കുന്നത്.

ബെൽജിയത്തിലുണ്ടാക്കിയ എഗ്ഗുകളിലാണ് സാൽമൊണെല്ല ബാക്ടീരിയ കണ്ടെത്തിയത്. ഫുഡ് സ്റ്റാൻഡാർഡ് ഏജൻസിയുമായി അന്വേഷണത്തിൽ സഹകരിച്ചു വരികയാണെന്ന് കമ്പനി അറിയിച്ചു. സാൽമൊണെല്ല ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. വയറുവേദന, ഛർദ്ദിൽ, അതിസാരം, പനി തുടങ്ങിയ ഇതുമൂലമുണ്ടാകാം.

Other News