ഡ്രഗ് - ഡ്രൈവേഴ്‌സിന് നിർബന്ധിത റീഹാബിലിറ്റേഷൻ കോഴ്സ് ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി ഗവൺമെൻ്റ്
ഡ്രഗ് - ഡ്രൈവേഴ്‌സിന് വീണ്ടും വാഹനമോടിക്കാൻ അനുവാദം കൊടുക്കുന്നതിന് മുൻപ് നിർബന്ധിത റീഹാബിലിറ്റേഷൻ കോഴ്സിൽ പങ്കെടുക്കണമെന്ന നിർദ്ദേശവുമായി ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഡ്രൈവിംഗ് നിരോധനം മാറണമെങ്കിൽ നിർബന്ധിത റീഹാബിലിറ്റേഷൻ കോഴ്സിൽ പങ്കെടുക്കേണ്ടതു പോലെ ഡ്രഗ് - ഡ്രൈവേഴ്‌സിന് അത്തരമൊരു നിർബന്ധിത റീഹാബിലിറ്റേഷൻ കോഴ്സ് നിലവിലില്ല.
2019 -ൽ ഡ്രഗ്-ഡ്രൈവിംഗുമായി ബന്ധപ്പെട്ട 12,000 ത്തോളം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ പ്രതികളായ 44% ഡ്രൈവർമാരും അതേ കുറ്റം ആവർത്തിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് മയക്കുമരുന്ന് ഉപയോഗിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് നിരോധനമോ ജയിൽവാസമോ അല്ലെങ്കിൽ പിഴയോ നിയമപ്രകാരം ശിക്ഷ ലഭിക്കുമെങ്കിലും, ഡ്രൈവിംഗ് നിരോധനം മാറണമെങ്കിൽ നിർബന്ധിത റീഹാബിലിറ്റേഷൻ കോഴ്സ് കൂടി ഉൾപ്പെടുത്താൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ട്സ് പദ്ധതി ആവിഷ്കരിക്കുന്നത്. മെഡിസിനായി പ്രിസ്ക്രൈബ് ചെയ്യപ്പെട്ട ഡ്രഗ്സ് കഴിച്ചതിനുശേഷം വാഹനമോടിക്കുന്നത് നിയമപ്രകാരം കുറ്റമല്ല.