Wednesday, 22 January 2025

മുല്ലപ്പെരിയാർ: ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം മേല്‍നോട്ടസമിതിക്ക് കൈമാറാൻ  സുപ്രീംകോടതി 

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാമിൻ്റെ നിയമപരമായ അധികാരങ്ങൾ താത്കാലികമായി കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കാൻ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്നും അതുവരെ അതോറിറ്റിയുടെ അധികാരം മേൽനോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ തീരുമാനം.  

അണക്കെട്ടിന്‍റെ സുരക്ഷയ്ക്ക് മുന്‍ഗണന നൽകണമെന്നും അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാമെന്ന തമിഴ്നാടിന്‍റെ  നിലപാടിനോട് യോജിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ട്  പരിശോധിപ്പിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിനോട് തമിഴ്നാടും വിയോജിച്ചു. എന്നാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍ നോട്ട സമിതിയുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചാക്കാമെന്ന നിര്‍ദ്ദേശത്തെ ഇരു സംസ്ഥാനങ്ങളും പിന്തുണച്ചു. മേൽനോട്ട സമിതി നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ കേരളവും തമിഴ്നാടും നിയമപരമായി ബാധ്യസ്ഥരായിരിക്കും.

Other News