Monday, 23 December 2024

കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങൾ  പരിശോധിക്കാൻ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്.

പത്തു വയസ്സിന് താഴെയുള്ള 70 ലധികം കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. മഞ്ഞപ്പിത്തം, മൂത്രത്തിന് കടുത്ത നിറം, ചർമ്മത്തിലെ ചൊറിച്ചിൽ, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, ഉയർന്ന ശാരീരിക ഊഷ്മാവ് എന്നിവ ഹെപ്പറ്റൈറ്റിസിൻ്റെ  ലക്ഷണങ്ങളാണ്. ആശങ്കയുളവാക്കും വിധം കണ്ണിന്റെ വെള്ളയിൽ  മഞ്ഞനിറം കാണപ്പെട്ടാൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടണം എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷൻസ് ഡയറക്ടർ ഡോ. മീര ചന്ദ് പറഞ്ഞു,

ഇംഗ്ലണ്ടിൽ 60 കേസുകളും സ്കോട്ട്ലൻഡിൽ 11 കേസുകളുമാണ് ഇതുവരെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ലാനാർക്‌ഷയർ, ടെയ്‌സൈഡ്, ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ് ആൻഡ് ഫൈഫ് എന്നിവിടങ്ങളിലാണ്  കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. കേസുകളുടെ തീവ്രതയും ഭൂമിശാസ്ത്രപരമായ വ്യാപനവും  അസാധാരണമായ വിധത്തിലാണെന്ന് എൻഎച്ച്എസ് സ്‌കോട്ട്‌ലൻഡിലെ ഹെൽത്ത് മാനേജർമാർ അഭിപ്രായപ്പെട്ടു. പെട്ടന്നുള്ള ഈ രോഗ ബാധയുടെ കാരണത്തെ കുറിച്ചുള്ള പഠനങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്ന് പിഎച്ച്എസ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ.നിക്കോളാസ് ഫിൻ അറിയിച്ചു.

Other News