Wednesday, 22 January 2025

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുക്രെയിനിൽ എത്തി. കീവിൽ പ്രസിഡൻ്റ് സെലൻസ്കിയുമായി ചർച്ച നടത്തി.

യുക്രെയിൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുക്രെയിൻ തലസ്ഥാനത്ത് എത്തി. കീവിൽ യുക്രെയിൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കിയുമായി ചർച്ച നടത്തി. സന്ദർശനം നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. യുക്രെയിൻ പ്രസിഡൻ്റിൻ്റെ ഓഫീസിൽ നിന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി. യുക്രെയിനിനുള്ള സാമ്പത്തിക സൈനിക സഹായങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോറിസ് യുക്രെയിൻ പ്രസിഡൻ്റുമായി സംസാരിച്ചു.

ബോറിസും സെലൻസ്കിയും ചർച്ച നടത്തുന്ന ഫോട്ടോ ലണ്ടനിലെ യുക്രെയിൻ എംബസി പുറത്തുവിട്ടു. കൂടുതൽ കവചിത വാഹനങ്ങൾ ബ്രിട്ടൺ യുക്രെയിന് നല്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 100 മില്യൺ പൗണ്ടിൻ്റെ സഹായമാണ് ബ്രിട്ടൺ യുക്രെയിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
 

Other News