കോവിഡിനുള്ള ആൻ്റി വൈറൽ ഡ്രഗിൻ്റെ അഞ്ച് മില്യൺ ഡോസുകൾ ബ്രിട്ടൺ വാങ്ങി. ഈ ട്രീറ്റ്മെൻ്റിലൂടെ രോഗലക്ഷണങ്ങൾ മണിക്കൂറിനുള്ളിൽ മെച്ചപ്പെടും.
കോവിഡിനുള്ള ആൻ്റി വൈറൽ ഡ്രഗിൻ്റെ അഞ്ച് മില്യൺ ഡോസുകൾ വാങ്ങാനുള്ള ഡീൽ ബ്രിട്ടൺ ഉറപ്പിച്ചു. ഈ ട്രീറ്റ്മെൻ്റിലൂടെ കോവിഡ് രോഗലക്ഷണങ്ങൾ മണിക്കൂറിനുള്ളിൽ മെച്ചപ്പെടും. ദുർബലരായ 32,000 പേഷ്യൻ്റുകൾക്ക് ഈ ട്രീറ്റ്മെൻ്റ് നല്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഫൈസറിൻ്റെ പക്സ് ലോവിഡിനു പുറമേ മോൾനുപിറാവിർ എന്ന ഡ്രഗുമാണ് ലഭ്യമാക്കുന്നത്. പക്സ് ലോവിഡ് ഉപയോഗത്തിലൂടെ ഹോസ്പിറ്റൽ അഡ്മിഷനും മരണനിരക്കും 88 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് 6,000 പേഷ്യൻ്റുകൾക്ക് നൽകിക്കഴിഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തിൽ 1400 രോഗികൾക്ക് പക്സ് ലോവിഡ് ഉപയോഗിച്ചുള്ള ചികിത്സ ലഭ്യമാക്കി.
മോൾനുപിറാവിർ നല്കുന്നതിലൂടെ ഹോസ്പിറ്റൽ അഡ്മിഷനും മരണനിരക്കും 33 ശതമാനത്തോളം കുറയ്ക്കാം. ഇത് 2021 നവംബറിൽ ഉപയോഗിക്കാൻ അനുമതി നല്കിയിരുന്നു. അറ്റ് ഹോം ട്രീറ്റ്മെൻ്റായാണ് ഇത് ഉപയോഗിക്കുന്നത്. ആൻ്റി വൈറൽ ഡ്രഗ് ഉപയോഗിച്ച് ആറു മണിക്കൂറിനുള്ളിൽ രോഗ ലക്ഷണങ്ങൾ മെച്ചപ്പെട്ടതായി കോവിഡ് രോഗികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആൻ്റി വൈറൽ ഡ്രഗുകൾ ഹൈ റിസ്ക് കാറ്റഗറിയിലുള്ള രോഗികൾക്ക് നല്കാൻ ഗവൺമെൻ്റ് അനുമതിയുണ്ട്.