Wednesday, 22 January 2025

ഈസ്റ്റർ വീക്കെൻഡ് തിരക്കേറിയതും ചിലവേറിയതുമായിരിക്കുമെന്ന് മുന്നറിയിപ്പ്. 21.5 മില്യൺ ലെഷർ ട്രിപ്പുകൾക്ക് സാധ്യത. ട്രാഫിക് ജാം ഉണ്ടാവും.

കോവിഡ് നിയന്ത്രങ്ങളില്ലാത്ത ഇത്തവണത്തെ ഈസ്റ്റർ വീക്കെൻഡ് ഏറ്റവും തിരക്കേറിയതായിരിക്കുമെന്ന് ആർഎസി മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കാണാത്ത ട്രാഫിക് റോഡുകളിൽ ദൃശ്യമാകും. 2014 ൽ ഈസ്റ്റർ ട്രാഫിക് മോണിട്ടർ ചെയ്യാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ട്രാഫിക് ക്യൂവും തിരക്കും സൃഷ്ടിക്കപ്പെടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഗുഡ് ഫ്രൈഡേയ്ക്കും ഈസ്റ്റർ വീക്കെൻഡിനുമിടയിൽ 21.5 മില്യൺ ലെഷർ ട്രിപ്പുകൾക്ക് സാധ്യത കണക്കാക്കുന്നു.

തിരക്കിനൊപ്പം തന്നെ ചിലവേറിയതുമായിരിക്കും ഈസ്റ്റർ വീക്കെൻഡ്. ഫ്യുവൽ വിലയിലുണ്ടായിട്ടുള്ള റെക്കോർഡ് വർദ്ധന മൂലമാണിത്. ഏപ്രിൽ നാലിലെ കണക്കനുസരിച്ച് പെട്രോളിന് 162 പെൻസും ഡീസലിന് 176 പെൻസുമാണ് ശരാശരി വില.

എയർ ട്രാവലിലും തടസങ്ങൾക്കും താമസത്തിനും സാധ്യതയുണ്ട്. കോവിഡ് മൂലം നിരവധി സ്റ്റാഫുകൾ ജോലിക്ക് ഹാജരാകാത്തതു മൂലമാണിത്. ട്രെയിൻ സർവീസുകളിലും കുറവുണ്ടായേക്കും. മുൻകൂട്ടി പ്ളാൻ ചെയ്തിരിക്കുന്ന എഞ്ചിനീയറിംഗ് വർക്കുകൾ റെയിൽ സർവീസിനെ ബാധിക്കും.

Other News