Wednesday, 22 January 2025

ഡയബറ്റിസ്: രോഗലക്ഷണങ്ങൾ രുചി വ്യത്യാസത്തിലൂടെയും അറിയാം.

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് മാത്രമല്ല, വായിൽ ഫ്രൂട്ടി ടേസ്റ്റ് അനുഭവപ്പെടുന്നുണ്ടെങ്കിലും അത് പ്രീഡയബറ്റിസ് അല്ലെങ്കിൽ ഡയബറ്റിസ് അവസ്ഥയെ സൂചിപ്പിക്കുന്നു. യുകെയിൽ നാല് ദശലക്ഷത്തിലധികം ആളുകൾക്ക് പ്രമേഹമുണ്ട് - എന്നാൽ ലക്ഷക്കണക്കിന് ആളുകൾ ഇതുവരെയും രോഗനിർണ്ണയം നടത്തിയിട്ടില്ലെന്നും ഡയബറ്റിസ് യുകെയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുപ്രകാരം, ഏകദേശം 10 ൽ ഒമ്പത് പേർക്ക് - ടൈപ്പ് 2 പ്രമേഹമുണ്ട്.

NHS മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ഈ അവസ്ഥ ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.  രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് - (ഹൈപ്പർ ഗ്ലൈസീമിയ) - കണ്ണുകൾ, ഞരമ്പുകൾ, വൃക്കകൾ, രക്തക്കുഴലുകൾ തുടങ്ങിയ ശരീരഭാഗങ്ങളെ സാരമായി ബാധിക്കാം. സാധാരണയായി ടൈപ്പ് 2 പ്രമേഹത്തിന് കണ്ടു വരുന്ന രണ്ടു പ്രധാന ലക്ഷണങ്ങൾ, വായ വരണ്ടു പോകുന്നതും ശ്വാസത്തിൽ ഫ്രൂട്ടിയുടെ മണം അനുഭവപ്പെടുന്നതുമാണ്. നിയന്ത്രണാതീതമായ ദാഹം, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരുന്നത്, ക്ഷീണം, കാഴ്ച മങ്ങുന്നത്, പെട്ടെന്നുള്ള ഭാരം കുറയൽ എന്നിവയും സൂചനകളായി കരുതാവുന്നതാണ്.

വയറുവേദന, മൂത്രാശയ അണുബാധ (സിസ്റ്റൈറ്റിസ്), ചർമ്മ അണുബാധകൾ എന്നിവ ഉണ്ടാകുന്നതും ലക്ഷണങ്ങളായി NHS ഉൾപ്പെടുത്തിയിരിക്കുന്നു. രോഗനിർണയം നടത്താത്ത പ്രമേഹരോഗവും ഹൈപ്പർ ഗ്ലൈസീമിയയുടെ കാരണമായി മാറാം. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, വിഷാദം, സ്കീസോഫ്രീനിയ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും രോഗ സാധ്യത കൂട്ടുന്നു. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ടൈപ്പ് 2 പ്രമേഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോയ് ടെയ്‌ലർ നയിച്ച മെഡിക്കൽ ട്രയൽ തെളിയിച്ചിട്ടുണ്ട്.

Other News