Tuesday, 03 December 2024

ലിങ്കൺഷയറിലെ ഗെയിൻസ്ബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. 

ലിങ്കൺഷയറിലെ ഗെയിൻസ്ബറോയിൽ താമസിക്കുന്ന മലയാളി നഴ്സ് മരണമടഞ്ഞു. ചെങ്ങന്നൂർ സ്വദേശി വേണുഗോപാലിൻ്റെ ഭാര്യ സതി വേണുഗോപാലാണ് അന്തരിച്ചത്. യുകെയിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. 63 വയസായിരുന്നു. ഇന്നു രാവിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം.  മകൻ വിപിൻ കുമാറിനും ഭാര്യ പാർവ്വതി വിപിനും കൊച്ചുമകൻ അവതീഷിനുമൊപ്പം ഗെയിൻസ്ബറോയിൽ ആണ് താമസിച്ചിരുന്നത്.

മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

Other News