Thursday, 19 September 2024

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ഇന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ എം.പിമാർ ബോറിസിനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. വൈകുന്നേരം 6  മണിക്ക് തുടങ്ങിയ വോട്ടിംഗ് 8 മണിയ്ക്ക് അവസാനിച്ചു. തുടർന്ന് 9 മണിക്ക് 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രെയ്ഡിയാണ് വോട്ടിംഗ് റിസൽട്ട് പ്രഖ്യാപിച്ചത്. 359 എം.പിമാർ ഇന്ന് നടന്ന വോട്ടിംഗിൽ പങ്കെടുത്തു. 211 എംപിമാർ ബോറിസ് ജോൺസണിൽ വിശ്വാസം രേഖപ്പെടുത്തി. 148 എം.പിമാർ ബോറിസിനെതിരായി വോട്ട് ചെയ്തു. ബോറിസ് ജോൺണിൽ കൺസർവേറ്റീവ് പാർട്ടി വിശ്വാസം രേഖപ്പെടുത്തിയതായി ഗ്രഹാം ബ്രെയ്ഡി അറിയിച്ചു.

ഡൗണിംഗ് സ്ട്രീറ്റിൽ ലോക്ക് ഡൗൺ സമയത്ത് നടന്ന ഇല്ലീഗൽ പാർട്ടിയുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പോലീസ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഫൈൻ നല്കിയതിനെ തുടർന്നാണ് പ്രധാനമന്ത്രി ബോറിസിനെ പുറത്താക്കാൻ കൺസർവേറ്റീവ് പാർട്ടിയിലെ ഒരു വിഭാഗം ശ്രമമാരംഭിച്ചത്.

Other News