Thursday, 07 November 2024

ബോറിസ് പടിയിറങ്ങുന്നു... പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് കൺസർവേറ്റീവ് നേതൃസ്ഥാനം രാജിവയ്ക്കും. ഒക്ടോബർ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് കൺസർവേറ്റീവ് നേതൃസ്ഥാനം രാജിവയ്ക്കും. ഒക്ടോബർ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. തൻ്റെ സീനിയർ ക്യാബിനറ്റിലെ ഭൂരിഭാഗം അംഗങ്ങളും പ്രധാനമന്ത്രി പദവിയൊഴിയാൻ ബോറിസിനോട് ആവശ്യപ്പെട്ടിരുന്നു. ബോറിസിൻ്റെ മന്ത്രിസഭയിലെ  40ലേറെ അംഗങ്ങൾ ഇക്കാര്യമുന്നയിച്ച്‌ രാജി വയ്ക്കുകയും ചെയ്തതോടെ സ്ഥാനമൊഴിയാൻ പ്രധാനമന്ത്രി നിർബന്ധിതനാകുകയായിരുന്നു.

ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദൂം മന്ത്രിസഭയിൽ നിന്ന് ചൊവ്വാഴ്ച രാജി വച്ചതോടെ തുടങ്ങിയ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ ബോറിസ് ശ്രമിച്ചെങ്കിലും അവസാനം രാജിവയ്ക്കേണ്ട ഘട്ടത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടി 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രേഡി ഇന്ന് രാവിലെ ബോറിസിനെ സന്ദർശിച്ച് സ്ഥാനം ഒഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യവും തീരുമാനങ്ങളും വിശദീകരിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രത്തെ ഇന്ന് അഭിസംബോധന ചെയ്യും.

Other News