Monday, 23 December 2024

പബ്ളിക് സെക്ടറിലെ ശമ്പള വർദ്ധന പ്രഖ്യാപിച്ചു. എൻഎച്ച്എസ് സ്റ്റാഫുകൾക്ക് 4.5% ശമ്പളം വർദ്ധിക്കും. ടീച്ചേഴ്സിന് 5% വർദ്ധന.

പബ്ളിക് സെക്ടറിലെ ശമ്പള വർദ്ധന പ്രഖ്യാപിച്ചു. നിലവിലെ നാണയപ്പെരുപ്പത്തിലും താഴ്ന്ന വർദ്ധനയാണ് ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള വർദ്ധന അപര്യാപ്തമാണെന്ന് യൂണിയനുകൾ അഭിപ്രായപ്പെട്ടു.  പ്രഖ്യാപനമനുസരിച്ച് എൻഎച്ച്എസ് സ്റ്റാഫുകൾക്ക് 4.5% ശമ്പളം വർദ്ധിക്കും. ഒരു മില്യണിലേറെ വരുന്ന നഴ്സുമാർ, പാരാമെഡിക്സ്, മിഡ് വൈഫുകൾ, പോർട്ടർമാർ, ക്ളീനേഴ്സ് എന്നിവർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞത് 1,400 പൗണ്ടിൻ്റെ വർദ്ധന ശമ്പളത്തിൽ ഉണ്ടാവും. ലോവർ കാറ്റഗറിയിൽ ഉള്ളവർക്ക് 9.3% വർദ്ധനയുണ്ടാകും. നഴ്സുമാരുടെ ശരാശരി ബേസിക് പേ 35,600 പൗണ്ടിൽ നിന്ന് 37,000 പൗണ്ടായി ഉയരും. പുതിയതായി ക്വാളിഫൈ ചെയ്യുന്ന നഴ്സുമാർക്ക് 5.5% വർദ്ധനയോടെ 27,055 പൗണ്ട് ശമ്പളം ലഭിക്കും. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന നടപ്പിലാക്കുന്നത്.

ടീച്ചേഴ്സിന് 5% ശമ്പള വർദ്ധനയാണ് പുതിയ പ്രഖ്യാപനമനുസരിച്ച് ലഭിക്കുന്നത്. ഡോക്ടമാർക്കും ഡെൻറിസ്റ്റുകൾക്കും 4.5% ശമ്പള വർദ്ധനയുണ്ടാകും. എല്ലാ പോലീസ് റാങ്കുകളിലും കുറഞ്ഞത് 1,900 പൗണ്ട് ബേസിക് പേ വർദ്ധിക്കും. ഇത് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ആംഡ് ഫോഴ്സുകൾക്ക് 3.75 ശതമാനം ശബള വർദ്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്.

Other News