Wednesday, 22 January 2025

വിൻ്ററിൽ എനർജി ബില്ലുകൾ പ്രതീക്ഷിച്ചതിലും ഉയരും. ഇലക്ട്രിസിറ്റി, ഗ്യാസ്  സാധാരണ വാർഷിക ബിൽ 3,615 പൗണ്ടായേക്കുമെന്ന് പുതിയ മുന്നറിയിപ്പ്.

വിൻ്ററിൽ എനർജി ബില്ലുകൾ പ്രതീക്ഷിച്ചതിലും ഉയരും. ഇലക്ട്രിസിറ്റി, ഗ്യാസ്  സാധാരണ വാർഷിക ബിൽ 3,615 പൗണ്ടായേക്കുമെന്ന് പുതിയ മുന്നറിയിപ്പ്. നേരത്തെ കണക്കാക്കിയിരുന്നതിലും കൂടിയ ബില്ലുകളായിരിക്കും കസ്റ്റമേർഴ്സ് നൽകേണ്ടി വരുന്നത്. കഴിഞ്ഞ ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ് ഓഫ് ജെം ഉയർത്തിയതോടെയാണ് എനർജി നിരക്ക് ഉയർന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ കസ്റ്റമേഴ്സിന് വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന നിരക്ക് വർദ്ധന കുടുംബ ബജറ്റുകളെ തകർക്കുന്ന സ്ഥിതിയിലാണ്.

2021 ഒക്ടോബറിൽ ശരാശരി എനർജി ബിൽ 1,400 പൗണ്ടായിരുന്നു. പ്രൈസ് ക്യാപ് ഉയർത്തിയതിനു ശേഷം 2022 ഏപ്രിലിൽ ഇത് 2000 പൗണ്ടിലേയ്ക്ക് ഉയർന്നു. കോൺവാൾ ഇൻസൈറ്റ് കൺസൾട്ടൻസിയുടെ കണക്കനുസരിച്ച് ഈ വർഷം ഒക്ടോബറിൽ ബില്ലുകൾ 3,358 പൗണ്ടിലേയ്ക്കും 2023 ജനുവരിയിൽ 3,615 പൗണ്ടിലേയ്ക്കും ഉയർന്നേക്കും. ഗ്യാസിൻ്റെ ഹോൾസെയിൽ വിലയിലുണ്ടായ വർദ്ധനയും റഷ്യൻ ഗ്യാസ് സപ്ളൈയുമായി ബന്ധപ്പെട്ട ആശങ്കയുമാണ് എനർജി നിരക്കുകൾ പ്രതീക്ഷിച്ചതിലും ഉയരാൻ കാരണമാകുന്നത്.

അന്താരാഷ്ട്ര മാർക്കറ്റിലുണ്ടാകുന്ന ഗ്യാസിൻ്റെ വില വർദ്ധനയെ നിയന്ത്രിക്കാൻ ഒരു ഗവൺമെൻ്റിനും സാധിക്കില്ലെന്ന് യുകെ ഗവൺമെൻ്റിൻ്റെ എനർജി വിദഗ്ദർ ചൂണ്ടിക്കാട്ടി.  എന്നാൽ ബ്രിട്ടണിലെ ഓരോ വീടുകൾക്കും ആശ്വാസമായി 400 മുതൽ 650 പൗണ്ട് വരെ എനർജി ഡിസ്കൗണ്ട് നൽകുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 37 ബില്യൺ പൗണ്ട് ഗവൺമെൻറ് വകയിരുത്തി.

Other News