ഇംഗ്ലണ്ടിലെ സിംഗിൾ അഡൾട്ട് ബസ് യാത്ര നിരക്ക് £2 ആയി കുറച്ചു. ജനുവരി മുതൽ മാർച്ച് വരെ ഇളവ് തുടരും.
ഇംഗ്ലണ്ടിലെ സിംഗിൾ അഡൾട്ട് ബസ് യാത്ര നിരക്ക് £2 ആയി കുറച്ചു. ജനുവരി മുതൽ മാർച്ച് വരെ ഇളവ് തുടരും. ജീവിതച്ചിലവ് ഉയരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് ഇക്കാര്യം തീരുമാനിച്ചത്. റൂറൽ ഏരിയയിൽ വിവിധ ബസ് ഓപ്പറേറ്റർമാർ സിംഗിൾ യാത്രകൾക്ക് ആറ് പൗണ്ട് വരെ നിലവിൽ ഈടാക്കുന്നുണ്ട്. ഇത് രണ്ട് പൗണ്ടായി ക്യാപ്പ് ചെയ്യും. ഈ പ്രദേശങ്ങളിൽ ആഴ്ചയിൽ നാലു തവണ യാത്ര ചെയ്യുന്നവർക്ക് 60 പൗണ്ടോളം മാസത്തിൽ ലാഭിക്കാൻ കഴിയും. ശരാശരി മൂന്ന് മൈൽ യാത്രയ്ക്ക് £2.80 എന്നതാണ് ഇപ്പോഴത്തെ നിരക്ക്.
പുതിയ ഫെയർ ക്യാപ്പ് വരുന്നതോടെ ഒരു യാത്രയ്ക്ക് കുറഞ്ഞത് 30 ശതമാനം ചാർജ് ലാഭിക്കാൻ കഴിയും. ഗ്യാസ്, ഇലക്ട്രിസിറ്റി, ഫ്യൂവൽ നിരക്കുകൾ വൻ തോതിൽ ഉയർന്നതിനാൽ സാമ്പത്തിക പ്രതിസന്ധിയിലാകുന്നവർക്ക് ആശ്വാസം നൽകുന്നതാണ് ഗവൺമെൻ്റ് തീരുമാനം. ട്രാവൽ സബ്സിഡി നൽകുന്നതിനായി മൂന്ന് മാസത്തേയ്ക്ക് 60 മില്യൺ പൗണ്ട് ഗവൺമെൻ്റ് വകയിരുത്തിയിട്ടുണ്ട്.