Monday, 23 December 2024

ഹേവാർഡ്‌സ് ഹീത്തിൽ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുന്നാൾ സെപ്തംബർ 10 ന്  രാവിലെ  9 മുതൽ വിവിൽസ്ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് .

ജിജോ അരയത്ത് 
ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കാത്തോലീക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ചു ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ   തിരുന്നാൾ ഭക്തി നിർഭരമായി സെപ്റ്റംബർ 10  തിയതി ശനിയാഴ്ച്ച രാവിലെ 9  മണിമുതൽ വൈകുന്നേരം 5 .30  വരെ വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടുന്നു .

ഇടവക വികാരി റവ .ഫാ ബിനോയ് നിലയാറ്റിങ്കലിന്റെ നേതൃത്വത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ 9 മണിക് കഴുന്നു വെഞ്ചരിപ്പും, തുടർന്ന് കഴുന്ന് സമർപ്പണവും  .9 .45  ന് പ്രസുദേന്തി വാഴ്ച്ചയും തുടർന്ന്  കാഴ്ച്ച സമർപ്പണവും  വിശുദ്ധ കുർബാനയ്ക്കു മുന്നോടിയായി നടക്കും പിന്നീട് രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാ . വിശുദ്ധ കുർബാനയ്ക്കു സീറോ മലബാർ  ലണ്ടൻ റീജിയൺ കോ ഓർഡിനേറ്റർ റവ . ഫാ. ടോമി എടാട്ട് മുഖ്യ കാർമികത്വം വഹിക്കും. റവ .ഫാ .മാത്യു വലിയപുത്തൻപ്പുര തിരുന്നാൾ സന്ദേശം നല്കും.

പരിശുദ്ധ കുർബാനയെ തുടർന്ന് ചെണ്ടമേളങ്ങളുടെയും, മുത്തു കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും. വാർഡ് മദ്യസ്ഥരുടെയും  തിരു സ്വരൂപവവും വഹിച്ചു കൊണ്ടുള്ള ആഘോഷപൂർവമായാ തിരുന്നാൾ പ്രദക്ഷിണം. പിന്നീട് നേർച്ച വസ്തുക്കളുടെ ലേലം വിളി, അതിനെതുടർന്ന്   സ്നേഹ വിരുന്ന്. പിന്നീട്   വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളും അതോടൊപ്പം സമ്മാനദാനവും നടക്കുന്നതായിരിക്കും. ചെറിയൊരു ചായ വിരുന്നോടു കൂടി തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും . തിരുന്നാൾ ഭക്ത്യദരവോടു കൂടി കൊണ്ടാടുന്നതിനു പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും  ജപമാലയും ഇതിനോടകം തന്നെ ഇടവകയിലെ ഓരോ കുടുംബങ്ങളിലുമാരംഭിച്ചു കഴിഞ്ഞു .തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും  പ്രവർത്തിച്ചു വരുന്നു .

തിരുന്നാൾ  നടക്കുന്ന ഹാളിന്റെ അഡ്രസ്സ് 

Wivelsfield village hall
RH17 7QH 

Other News