Wednesday, 22 January 2025

ക്വീൻ മെഡിക്കൽ സൂപ്പർ വിഷനിൽ... ആരോഗ്യനില ആശങ്കാജനകമെന്ന് ഡോക്ടർമാർ. അസാധാരണ ബുള്ളറ്റിനുമായി ബക്കിംഗാം പാലസ്.

ക്വീൻ മെഡിക്കൽ സൂപ്പർ വിഷനിലെന്ന് ബക്കിംഗാം പാലസ് വെളിപ്പെടുത്തി. ആരോഗ്യനില ആശങ്കാജനകമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാലസിൻ്റെ അസാധാരണ നടപടി ഉണ്ടായത്. ഇന്നു രാവിലെ ക്വീനിനെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം മെഡിക്കൽ സൂപ്പർ വിഷന് നിർദ്ദേശിക്കുകയായിരുന്നു. 96 വയസുള്ള ക്വീൻ സ്കോട്ട്ലൻഡിലെ ബാൽ മോറാലിൽ ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലാണ്.

ക്വീനിൻ്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രിൻസ് ചാൾസും കാമില്ലയും ബാൽ മോറാലിൽ എത്തിയിട്ടുണ്ട്. പ്രിൻസ് വില്യമും ബാൽമോറാലിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ക്വീൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ലിസ്ട്രസ് ആശംസിച്ചു. പാർലമെൻറിൽ എനർജി ബിൽ ചർച്ച നടക്കുന്നതിനിടെ സ്പീക്കറാണ് ക്വീനിൻ്റെ ആരോഗ്യനില മോശമാണെന്ന വാർത്ത പ്രത്യേക ഇടപെടലിലൂടെ അറിയിച്ചത്.

Other News