Thursday, 07 November 2024

കോവിഡ് ബൂസ്റ്റർ വാക്സിൻ 65 വയസു കഴിഞ്ഞവർക്ക്  നൽകാൻ അനുമതി. ലഭ്യമാക്കുന്നത് മോഡേർണാ, ഫൈസർ വാക്സിനുകൾ.

കോവിഡ് ബൂസ്റ്റർ വാക്സിൻ ഇംഗ്ലണ്ടിലുള്ള 65 വയസു കഴിഞ്ഞവർക്ക്  നൽകാൻ അനുമതി നൽകി. ഇതിനായുള്ള അപ്പോയിൻ്റ്മെൻ്റ് ഓൺലൈനിലോ 111 നമ്പരിൽ വിളിച്ചോ ചെയ്യാവുന്നതാണ്. കെയറർമാർക്കും ഗർഭിണികൾക്കും ബ്ലസ്റ്റർ ഡോസ് എടുക്കാം. ഇതിന് മുമ്പത്തെ ഡോസ് എടുത്തിട്ട് മൂന്നു മാസം കഴിഞ്ഞെങ്കിൽ മാത്രമേ പുതിയ ഡോസ് എടുക്കാൻ കഴിയുകയുള്ളൂ. ബൂസ്റ്റർ ഡോസായി ലഭ്യമാക്കുന്നത് മോഡേർണാ, ഫൈസർ വാക്സിനുകകളാണ്.

75 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കഴിഞ്ഞയാഴ്ച മുതൽ ലഭ്യമാക്കിയിരുന്നു. 26 മില്യണോളം ആളുകൾക്ക് ബൂസ്റ്റർ ഡോസിന് നിലവിൽ യോഗ്യതയുണ്ട്. വിൻ്റർ മാസങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായാണ് രണ്ടാം ബൂസ്റ്റർ വാക്സിൻ റോൾ ഔട്ട് ചെയ്യുന്നത്. ഹോസ്പിറ്റൽ ഹബുകൾ വഴിയാണ് വാക്സിൻ നൽകുന്നത്. ക്രമേണ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ പദ്ധതിയുണ്ട്.

Other News