Sunday, 06 October 2024

ലെസ്റ്ററിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തെരുവിൽ സംഘർഷം. ജനങ്ങൾ ശാന്തരാകണമെന്ന് പോലീസും കമ്യൂണിറ്റി നേതാക്കളും. വൻ പോലീസ് സന്നാഹം രംഗത്ത്.

ലെസ്റ്ററിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തെരുവിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു.  ഇതേത്തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 28 ലെ ഇന്ത്യാ- പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ചിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. ജനങ്ങൾ ശാന്തരാകണമെന്ന് പോലീസും കമ്യൂണിറ്റി നേതാക്കളും അഭ്യർത്ഥിച്ചു.

നൂറു കണക്കിന് പുരുഷന്മാർ ഇന്നലെ വൈകുന്നേരം തെരുവിലിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും പലയിടങ്ങളിലും സംഘർഷം ഉണ്ടായിരുന്നു. ഈസ്റ്റ് ലെസ്റ്റർ ഭാഗത്താണ് അനിഷ്ട സംഭവങ്ങൾ കൂടുതലും അരങ്ങേറിയത്. ഈസ്റ്റ് ലെസ്റ്ററിൽ നിന്നുള്ള കമ്യൂണിറ്റി നേതാക്കളും പോലീസിനൊപ്പം ജനങ്ങളെ നിയന്ത്രിക്കാൻ രംഗത്തെത്തി. ശാന്തരാകാനും വീടുകളിലേയ്ക്ക് മടങ്ങിപ്പോകാനും അവർ ആവശ്യപ്പെട്ടു.

ആക്രമണങ്ങളും പൊതുമുതൽ നശിപ്പിക്കലുമടക്കമുള്ള  സംഭവങ്ങളുണ്ടായി. നിരവധി സേർച്ചുകളും 27 അറസ്റ്റുകളും പോലീസ് നടത്തി. വടികളും ബാറ്റണുകളുമായി ഏറ്റുമുട്ടാനൊരുങ്ങിയ ഇരു വിഭാഗത്തിനും നടുവിൽ പോലീസ് നിലയുറപ്പിച്ചാണ് സംഘർഷാവസ്ഥ ലഘൂകരിച്ചത്. എന്നാൽ പോലീസിനു നേരെ അക്രമികൾ കുപ്പികൾ വലിച്ചെറിഞ്ഞു.
 

Other News