ക്യാനഡയിൽ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നു. മുന്നറിയിപ്പുമായി കേന്ദ്രം
ക്യാനഡയിൽ വംശീയ ആക്രമണങ്ങളും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വർധിച്ച സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ വിദ്യാർഥികളോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ക്യാനഡയില് എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ കാനഡയോട് അടിയന്തിര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവരെ കാനഡ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് ക്യാനഡയിലേയ്ക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.