Monday, 23 December 2024

സ്കൻതോർപ്പ് കാർ ക്രാഷിൽ 11 പേർക്ക് പരിക്ക്. 17 വയസുകാരൻ അറസ്റ്റിൽ

സ്കൻതോർപ്പ് കാർ ക്രാഷിൽ 11 പേർക്ക് പരിക്ക് പറ്റി. ശനിയാഴ്ച രാത്രി 21.10നാണ് സംഭവം. അപകടകരമായ വിധത്തിൽ കാറോടിച്ചതിന് 17 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. പരിക്കേറ്റ ഒരാൾ ക്രിട്ടിക്കൽ കണ്ടീഷനിലാണെന്നും നാലുപേർക്ക് ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ടെന്നും ഹംബർസൈഡ് പോലീസ് പറഞ്ഞു.

50 ഓളം കാറുകൾ പങ്കെടുത്ത കാർ മീറ്റാണ് സ്കൻതോർപ്പിൽ നടന്നതെന്ന് പോലീസ് സൂചിപ്പിച്ചു. സോഷ്യൽ മീഡിയയിൽ അഡ് വെർടൈസ് ചെയ്തിരുന്ന ഇവൻറിൽ പങ്കെടുത്ത കാറുകൾ സ്കൻതോർപ്പ് റീട്ടെയിൽ പാർക്കിൽ വൈകുന്നേരം ഏഴ് മണിയോടെ ഒത്തുചേരുകയായിരുന്നു. തുടർന്ന് ഫ്ളിക്സ്ബ്രോ ഇൻഡസ്ട്രിയൽ ഏരിയയിലേയ്ക്ക് ഇവർ നീങ്ങി. ഇവിടെ വഴിയരികിൽ നിന്നവരുടെ ഇടയിലേയ്ക്ക് ഒരു കാർ ഇടിച്ചുകയറുകയായിരുന്നു

Other News