Friday, 10 January 2025

എൻ എച്ച് എസിൽ വർഷവും 10,000  അധിക നഴ്സ് / മിഡ് വൈഫറി പോസ്റ്റുകൾ. 5,000 ഹെൽത്ത് വിസിറ്റർമാർ ഓരോ വർഷവും. മെഡിക്കൽ സീറ്റുകൾ ഇരട്ടിയാക്കും. പ്രഖ്യാപനങ്ങളുമായി ലേബർ പാർട്ടി

അധികാരത്തിലെത്തിയാൽ ടോപ്പ് ടാക്സ് ബാൻഡ് തിരികെ കൊണ്ടുവരുമെന്ന് ലേബർ പാർട്ടിയുടെ കോൺഫറൻസിൽ ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് ആവർത്തിച്ചു പ്രഖ്യാപിച്ചു. സമാനമായ നയം പാർട്ടി എടുക്കുമെന്ന് പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ സൂചിപ്പിച്ചിരുന്നു. ഈ വരുമാനം കൊണ്ട് കൂടുതൽ നഴ്സുമാരെ എൻഎച്ച്എസിൽ നിയമിക്കുമെന്ന് ലേബർ പാർട്ടി പറഞ്ഞു. ലിവർപൂളിൽ നടക്കുന്ന കോൺഫറൻസിലാണ് ലേബർ പാർട്ടിയുടെ നയപരമായ കാര്യങ്ങളിലെ വിശദാംശങ്ങൾ പാർട്ടി ഡെലഗേറ്റുകളോട് വിശദീകരിച്ചത്.

ഓരോ വർഷവും ക്വാളിഫൈ ചെയ്യുന്ന ഡിസ്ട്രിക്ട് നഴ്സസിൻ്റെ എണ്ണം ഇരട്ടിയാക്കും. 5000 ലേറെ പുതിയ ഹെൽത്ത് വിസിറ്റർമാരെ പരിശീലിപ്പിച്ച് ജോലിയിൽ നിയമിക്കും. 10,000 ലധികം നഴ്സിംഗ്, മിഡ്വൈഫറി പോസ്റ്റുകൾ ഓരോ വർഷവും അധികമായി സൃഷ്ടിക്കും. മെഡിക്കൽ സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. മെഡിക്കൽ സ്റ്റുഡൻറുകളുടെ എണ്ണം ഇരട്ടിയാക്കും. എൻഎച്ച്എസിനാവശ്യമായ ഡോക്ടർമാരെ സൃഷ്ടിക്കാൻ തക്ക സംവിധാനമുണ്ടാക്കും. ശക്തവും ഫലപ്രദവുമായ പബ്ളിക് സർവീസാണ് ലേബർ പാർട്ടി ലക്ഷ്യമിടുന്നതെന്ന് റീവ്സ് പറഞ്ഞു.

കാസിനോയിലെ ചൂതുകളിക്കാരെപ്പോലെയാണ് ലിസ് ട്രസും ക്വാസി കാർട്ടെംഗും പെരുമാറുന്നതെന്ന് ഷാഡോ ചാൻസലർ പറഞ്ഞു. ഗവൺമെൻ്റിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി റീവ്സ് ആരോപിച്ചു.
 

Other News