Monday, 23 December 2024

റോയൽ മെയിൽ വർക്കേഴ്സ് ഒക്ടോബർ, നവംബർ മാസങ്ങളിൽ 19 ദിവസത്തെ  സമരം പ്രഖ്യാപിച്ചു.

റോയൽ മെയിൽ വർക്കേഴ്സ് ഒക്ടോബർ, നവംബർ മാസങ്ങളിൽ സമരം പ്രഖ്യാപിച്ചു. 19 ദിവസങ്ങളിൽ പോസ്റ്റൽ സർവീസിനെ ഇതു ബാധിക്കും. ശമ്പള തർക്കവും മറ്റ് എംപ്ളോയിമെൻ്റ് സാഹചര്യങ്ങളും സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെയും  തുടർന്നാണ് സമരാഹ്വാനം. ദി കമ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനാണ് ഇൻഡസ്ട്രിയൽ ആക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. റോയൽ മെയിൽ നെറ്റ്വർക്കിനെ മുഴുവനായും ഇത് ബാധിക്കും.

പോസ്റ്റൽ സർവീസിൻ്റെ ഏറ്റവും തിരക്കുപിടിച്ച സമയത്താണ് സമരത്തിന് പദ്ധതിയിട്ടിരിക്കുന്നത്. ബ്ളാക്ക് ഫ്രൈഡേയായ 25 നവംബറും സൈബർ മൺഡേ 28 നവംബറും സമര ദിനങ്ങളിൽപ്പെടും. നാഷണൽ എഗ്രിമെൻ്റുകൾ കാറ്റിൽപ്പറത്തുന്ന റോയൽ മെയിൽ മാനേജ്മെൻ്റിൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. യൂണിയനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

റോയൽ മെയിലിൽ ഇത്രയും ശക്തമായ സമരം പ്രഖ്യാപിക്കപ്പെട്ടത് വർക്കേഴ്സിൻ്റെ ഇടയിടുള്ള കടുത്ത അമർഷവും അതൃപ്തിയും മൂലമാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മൂന്നു ദിവസത്തെ സമരം റോയൽ മെയിൽ വർക്കേഴ്സ് നടത്തിയിരുന്നു.

Other News