Monday, 23 December 2024

ഓവർസീസ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് അഡീഷണൽ ഫണ്ടിംഗ്. ഓരോ നഴ്സിനും 7,000 പൗണ്ട് ക്ലെയിം ചെയ്യാം

ഓവർസീസ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് അഡീഷണൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു. രാജ്യത്തെ നഴ്സുമാരുടെ ഷോർട്ടേജ് പരിഹരിക്കുന്നതിനും ഉയർന്ന വർക്ക് ഡിമാൻഡും പരിഗണിച്ചാണിത്. 2023 ജനുവരി 1 മുതൽ മാർച്ച് 31 വരെ റിക്രൂട്ട് ചെയ്യുന്ന നഴ്സുമാർക്ക് ഈ അഡീഷണൽ ഫണ്ടിംഗ് എൻഎച്ച്എസ് ഇംഗ്ലണ്ട് നല്കും. ഇതനുസരിച്ച് ഓരോ നഴ്സിനും 7,000 പൗണ്ട് വീതം ട്രസ്റ്റിന് ക്ലെയിം ചെയ്യാം. എയർഫെയറിൽ ഉണ്ടായിരിക്കുന്ന വർദ്ധന, ഉയർന്ന അക്കോമഡേഷൻ നിരക്ക്, OSCE യുടെ ഫീസ് എന്നിവ പരിഗണിച്ചാണ് ഫണ്ടിംഗ് തുക ഉയർത്തിയത്.

2021-22 ൽ റിക്രൂട്ട് ചെയ്യപ്പെട്ടവ നഴ്സുമാർക്ക് 4,000 പൗണ്ടാണ് വകയിരുത്തിയിരുന്നത്. ഫൈനാൻഷ്യൽ ഇയർ അവസാനിക്കുന്നതിനാൽ കൂടുതൽ ഫണ്ടിംഗ് ലഭ്യമായതായി എൻഎച്ച്എസ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. ഓവർസീസ് നഴ്സുമാർ യുകെയിൽ എത്തുന്നതിന് മുമ്പ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റും സിബിടിയും പാസായിരിക്കണം. 50,000 പുതിയ നഴ്സുമാരെ നിയമിക്കുമെന്ന ഗവൺമെൻ്റിൻ്റെ വാഗ്ദാനം നടപ്പാക്കുന്നതിനും ഓവർസീസ് നഴ്സുമാരുടെ അധിക  റിക്രൂട്ട്മെൻ്റ് ആവശ്യമാണ്.

Other News