Wednesday, 22 January 2025

ബ്രിട്ടണിലെ പ്രധാന ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂഷനുകളെ ഗവൺമെൻ്റ്  മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി

ബ്രിട്ടണിലെ പ്രധാന ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂഷനുകളെ ഗവൺമെൻ്റ് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി അഭിപ്രായപ്പെട്ടു. മിനി ബഡ്ജറ്റ് സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മിനി ബഡ്ജറ്റിനു മുമ്പ് ഇക്കണോമിക് ഫോർകാസ്റ്റ് പ്രസിദ്ധപ്പെടുത്താൻ ട്രഷറി വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി തയ്യാറാക്കിയ ഫോർകാസ്റ്റിലെ വിവരങ്ങൾ ഫൈനാൻഷ്യൽ മാർക്കറ്റിന് ഗുണം ചെയ്യുമായിരുന്നുവെന്ന് കാർണി സൂചിപ്പിച്ചു.

ഗവൺമെൻ്റ് ബോണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവർ കൂടുതൽ റിട്ടേൺ ആഗ്രഹിക്കുന്നുണ്ട്. മാർക്കറ്റ് തകരുമെന്ന സൂചനയിൽ പെൻഷൻ ഫണ്ടുകൾ നിക്ഷേപിച്ചിരിക്കുന്ന ബോണ്ടുകൾ വിറ്റഴിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അടിയന്തിരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇത്തരത്തിലുള്ള ബോണ്ടുകൾ വാങ്ങാൻ തീരുമാനിയ്ക്കുകയായിരുന്നു. 65 ബില്യൺ പൗണ്ടാണ് ഇതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വകയിരുത്തിയത്. രണ്ടാഴ്ചത്തേയ്ക്ക് ബോണ്ടുകളുടെ വാങ്ങൽ തുടരാനും മാർക്കറ്റിൽ സ്ഥിരത ഉറപ്പു വരുത്താനുമാണ് സെൻട്രൽ ബാങ്ക് നീക്കം.

Other News