Wednesday, 22 January 2025

യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണൽ കലാമേള ഒക്ടോബർ 15 ന് എസ്സക്സിലെ റൈലെയിൽ; മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 30  മുതൽ ഒക്ടോബർ 7 വരെ....

ജോബിൻ ജോർജ്

(ജനറൽ സെക്രട്ടറി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)

പതിമൂന്നാമത് യുക്മ നാഷണൽ കലാമേളയോട് അനുബന്ധിച്ചു  നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജിയണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്റൊബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ  റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ്  ജെയ്സൺ ചാക്കോച്ചന്റേയും നാഷണൽ കമ്മിറ്റി മെമ്പർ  സണ്ണിമോൻ മത്തായിയുടെയും  നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ്  നടന്നു  വരുന്നത്. 

കലാമേളയിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷന് ഇന്ന് തുടക്കം കുറിക്കും. ഒക്ടോബർ 7 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് യുക്മ കലാമേള രജിസ്ട്രേഷനുള്ള സോഫ്റ്റ് വെയറിലൂടെ  തങ്ങളുടെ അസോസിയേഷനിൽ നിന്നുമുള്ള മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

അലോഷ്യസ് ഗബ്രിയേൽ:- 07831779621

ജോബിൻ ജോർജ്:- 07574674480

ജയ്സൻ ചാക്കോച്ചൻ:- 07403957439

Other News