Thursday, 21 November 2024

യുക്മ കലാമേളയ്ക്ക് ആരവങ്ങൾ ഉയർന്നു; നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 29ന് മാഞ്ചസ്റ്ററിൽ.

ബെന്നി ജോസഫ്

(ജനറൽ സെക്രട്ടറി, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ)

ഒരു കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം കേരളീയ കലയുടെ അരങ്ങിലേക്കുള്ള തിരിച്ചുവരവിന് കാഹളമോതിക്കൊണ്ട് യുക്മ നാഷണൽ കലാമേളയ്ക്ക് പ്രാരംഭമായി റീജിയണൽ കലാമേളകളുടെ തയ്യാറെടുപ്പുകൾ അതിവിപുലമായി നടന്നുവരികയാണ്. ഒക്ടോബർ 29ന് മാഞ്ചസ്റ്ററിലെ പ്രശസ്തമായ പാർസ് വുഡ് സ്കൂൾ ആണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. മുൻകാലങ്ങളിലെ കലാമേളകളേക്കാൾ ഒന്നിനൊന്ന് മികച്ചതും വാശിയേറിയതും ആയിരിക്കും ഈ വർഷത്തെ കാലാമേള എന്നത് നിസംശയം പറയാം.

യുക്മയുടെ പ്രബല റീജിയണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ബിജു പീറ്ററിന്റെ നേത്യത്വത്തിൽ  തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. റീജിയണൽ കലാമേളയുടെ  ചുമതലകൾ വഹിക്കുന്നത് റീജിയണൽ ആർട്സ് കോർഡിനേറ്റർ സനോജ് വർഗീസ് ആയിരിക്കും. കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണം ഉണ്ടാവണമെന്ന് പ്രസിഡണ്ട് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജാക്സൺ തോമസ് എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:-

 സനോജ് വർഗീസ് - 07411300076

 ബിജു പീറ്റർ - 07970944925

 ബെന്നി ജോസഫ് - 07737928536.

സ്പോൺസർഷിപ്പ്:-

 ബിജു മൈക്കിൾ - 07446893614

 ജാക്സൺ തോമസ് - 07403863777.

Other News