Thursday, 07 November 2024

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഇതുവരെ സമാഹരിച്ചത് 3,500 പൗണ്ടിലേറെ. യു കെ മലയാളികൾക്ക് മാതൃകയായി ലീഡ്സ് - ലിവർപൂൾ കനാൽ വാക്ക്.

കേരളത്തിലെ എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ യുകെ മലയാളികളുടെ ലീഡ്സ് - ലിവർപൂൾ കനാൽ വാക്ക് ഇന്നലെ നടന്നു. യുകെയിലെ മലയാളി സുമനസുകൾ നല്കിയ സംഭാവന വഴി ഇതുവരെ 3,500 പൗണ്ടിലേറെ സമാഹരിക്കുവാൻ കഴിഞ്ഞു. കാസർകോഡ് മേഖലയിലെ കൃഷിയിടങ്ങളിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ എൻഡോസൾഫാൻ എന്ന കീടനാശിനി ഉപയോഗിച്ചതു മൂലം ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ നിരവധിയാണ്. ഇവർക്ക് തങ്ങളാലാവുന്ന സഹായമെത്തിക്കാൻ മുന്നോട്ട് വച്ച് ആശയമായിരുന്നു സ്പ്രേ ഓഫ് മിസറി എന്നു പേരിട്ടിരിക്കുന്ന 50 കിലോമീറ്റർ  നടത്തം. ഫണ്ട് റെയിസിംഗിനായി ലീഡ്സ് - ലിവർപൂൾ കനാലിൻ്റെ 32 മൈൽ ദൂരമാണ് സംഘം നടന്ന് തീർത്തത്. ലഭിക്കുന്ന ഡൊണേഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈമാറും.

ഇന്നലെ ഒക്ടോബർ 1 ശനിയാഴ്ച രാവിലെ ആരംഭിച്ച കനാൽ വാക്കിൽ ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് അനിയൻ കുഞ്ഞ് സഖറിയയ്ക്കൊപ്പം ജിസ് സോണി, അമലാ മാത്യു, കാർത്തിക സാജിദ്, കല്പന സോറെ, കമലേഷ് സോറെ, ഷിബു വർഗീസ്, ബൈജു ജോൺ,  അജിത്ത് മഠത്തിൽ, ലിറ്റോ ടൈറ്റസ്, ജൂലിയസ് ജോസ്, ജിതിൻ തോമസ്, റോബർട്ട് മാത്യു, ജോംസി ജോണി, രെൻജി വർഗീസ്, ഷിബു സാമുവൽ, സുബി വർഗീസ്, ഹന്നാ ജൂലിയസ്, ലിയോ ലിറ്റോ, ആബേൽ ലിറ്റോ, ലിയാന റോബർട്ട്, ഒലീവിയ റോബർട്ട്, റ്റിയാ ജോൺ, ഷോൺ സോണി, ജെൻസൺ വർഗീസ് എന്നിവർ പങ്കെടുത്തു. മുതിർന്നവർ 50 കിലോമീറ്ററും നടന്നപ്പോൾ കുട്ടികൾ അവസാന 15 കിലോമീറ്റർ നടത്തത്തിൽ പങ്കെടുത്തു.

ജസ്റ്റ് ഗിവിംഗ് പേജിലൂടെയാണ് എൻഡോസൾഫാൻ ബാധിതർക്കായുള്ള ഫണ്ട് ശേഖരണം നടത്തുന്നത്.

താത്പര്യമുള്ളവർ ദയവായി താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക.

Just giving crowd funding for Endosulfan victims

Other News