Wednesday, 22 January 2025

മോർട്ട്ഗേജ് പ്രൊവൈഡർമാർ ലോൺ റേറ്റുകൾ ഉയർത്തുന്നു. രണ്ടു വർഷത്തെ ഫിക്സഡ് ഡീലിന് ശരാശരി  പലിശ നിരക്ക് 6 ശതമാനത്തിനടുത്ത്

മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ മാർക്കറ്റ് ചലനങ്ങളെ തുടർന്ന് മോർട്ട്ഗേജ് പ്രൊവൈഡർമാർ ലോൺ റേറ്റുകൾ ഉയർത്തുന്നു. രണ്ടു വർഷത്തെ ഫിക്സഡ് ഡീലിന് ശരാശരി  പലിശ നിരക്ക് 6 ശതമാനത്തിനടുത്ത് എത്തിയതായാണ് മാർക്കറ്റ് ഡാറ്റാ സൂചിപ്പിക്കുന്നത്. മിനി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം 4.74 ശതമാനം പലിശ നിരക്കിൽ ലഭ്യമായ മോർട്ട്ഗേജ് ഡീലുകൾ ഇപ്പോൾ ശരാശരി 5.75 പലിശ നിരക്കിലേയ്ക്ക് ഉയർത്തപ്പെട്ടു. പൗണ്ടിൻ്റെ മൂല്യം ഇടിഞ്ഞതും മാർക്കറ്റ് സ്ഥിരത കൈവരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയർത്തുമെന്ന ആശങ്കയും മൂലം നിരവധി മോർട്ട്ഗേജ് ഡീലുകളാണ് പിൻവലിക്കപ്പെട്ടത്.

കഴിഞ്ഞ ഡിസംബറിൽ മുതലാണ് മോർട്ട്ഗേജ് റേറ്റുകൾ ഉയരാൻ തുടങ്ങിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഘട്ടംഘട്ടമായി അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണിത്. രണ്ടു വർഷത്തെ ഫിക്സഡ് ഡീലുകൾക്ക് ശരാശരി 2.34 ശതമാനമായിരുന്നു ഡിസംബറിലെ ശരാശരി നിരക്ക്. ആവശ്യമെങ്കിൽ പലിശ നിരക്ക് ഉയർത്താൻ മടിക്കില്ലെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അറിയിപ്പുണ്ടായതോടെ മോർട്ട്ഗേജ് പ്രൊവൈഡർമാർ കരുതലോടെയാണ് നീങ്ങുന്നത്. നല്ല ക്രെഡിറ്റ് സ്കോർ ഇല്ലാത്തവർക്ക് ഹോം ലോൺ ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ് മാർക്കറ്റിൽ നിലവിലുള്ളത്.

ഏകദേശം 100,000 ലധികം ഫിക്സ്ഡ് മോർട്ട്ഗേജ് ഡീലുകൾ ഓരോ മാസവും അവസാനിക്കുന്നുണ്ട്. ഫസ്റ്റ് ടൈം ഡീലുകളും നിരവധിയുണ്ട്. 1.5 മില്യണിലധികം വേരിയബിൾ അല്ലെങ്കിൽ ട്രാക്കർ ഡീലുകൾ നിലവിലുണ്ട്. ബേസ് റേറ്റും മോർട്ട്ഗേജ് നിരക്കും വർദ്ധിക്കുന്നതിനനുസരിച്ച് കസ്റ്റമേഴ്സിന് അധിക സാമ്പത്തിക ബാധ്യത ഇത് സൃഷ്ടിക്കും.

Other News