Thursday, 21 November 2024

ലോക കേരള സഭയുടെ യൂറോപ്പ് - യുകെ കോൺഫറൻസിനുള്ള തയ്യാറെടുപ്പ് അവസാനഘട്ടത്തിൽ. നോർക്ക റെസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും ഒഫീഷ്യലുകളും ലണ്ടനിലെത്തി

ലോക കേരള സഭയുടെ യൂറോപ്പ് - യുകെ കോൺഫറൻസിനുള്ള തയ്യാറെടുപ്പ് ദൃതഗതിയിൽ പുരോഗമിക്കുന്നു. നോർക്ക റെസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരിയും ജനറൽ മാനേജർ അജിത് കൊളശേരി എന്നിവർ ലണ്ടനിലെത്തി. കോൺഫറൻസിൻ്റെ ചീഫ് കോർഡിനേറ്റർ എസ്.ശ്രീകുമാർ, ജോയിൻ്റ് കോർഡിനേറ്റർ സി.എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ, ലോക കേരള സഭ മെമ്പർ ലജീവ് കെ രാജൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ ലണ്ടൻ ഹീത്രു എയർപോർട്ടിൽ സ്വീകരിച്ചു. ഒക്ടോബർ 9 ഞായറാഴ്ചയാണ് കോൺഫറൻസ് നടക്കുന്നത്.

ലണ്ടനിലെ കോൺഫറൻസിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിലും പ്രവാസി പൊതു സമ്മേളനത്തിലും പങ്കെടുക്കുവാൻ മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി എന്നിവരും എത്തിച്ചേരുന്നുണ്ട്. കേരളത്തിൻ്റെ വികസനത്തിനാവശ്യമായ നിർദ്ദേശങ്ങളും യൂറോപ്പിലെ പ്രവാസികളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യപ്പെടും. സമ്മേളനത്തിൻ്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ ഊർജിതമായി തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.  കോൺഫറൻസിൻ്റെ ഭാഗമായി കേളീരവം സാംസ്കാരിക ഉത്സവവും അരങ്ങേറുന്നുണ്ട്. ലണ്ടനിലെ ഫെൽത്താമിലുള്ള റ്റുഡോർ പാർക്കാണ് ലോക കേരള സഭ കോൺഫറൻസിനുള്ള വേദിയാകുന്നത്. കോൺഫറൻസിന് പ്രവാസി മലയാളികളുടെ പൂർണ പിന്തുണ സംഘാടക സമിതി അഭ്യർത്ഥിച്ചു.
 

Other News