Monday, 23 December 2024

എട്ട് മില്യണിലേറെ ആളുകൾക്ക് 324 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെൻറ് നവംബറിൽ ലഭിക്കും

എട്ട് മില്യണിലേറെ ആളുകൾക്ക് 324 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെൻറ് നവംബറിൽ ലഭിക്കും. ഉയരുന്ന ഫുഡ്, എനർജി വിലയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനക്കാരെ സഹായിക്കാനാണ് ഗവൺമെൻ്റ് ഈ പേയ്മെൻ്റ് നൽകുന്നത്. ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്ന 650 പൗണ്ട് സപ്പോർട്ട് പാക്കേജിൻ്റെ രണ്ടാം ഭാഗമാണിത്. തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിക്കുന്നത്. നവംബർ 8 നും 23 നുമിടയിൽ തുക ലഭിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് അറിയിച്ചു.

ഗ്രാൻറിൻ്റെ ആദ്യഭാഗം ജൂലൈയിൽ ലഭ്യമാക്കിയിരുന്നു. പെൻഷൻ ക്രെഡിറ്റ്, യൂണിവേഴ്സൽ ക്രെഡിറ്റ് എന്നിവ ഉൾപ്പെടെ വിവിധ ബെനഫിറ്റുകൾ ലഭിക്കുന്നവർക്കാണ് ഗ്രാൻ്റ് ലഭിക്കുന്നത്. വർക്കിംഗ് ടാക്സ് ക്രെഡിറ്റ്, ചൈൽഡ് ടാക്സ് ക്രെഡിറ്റ്, ഇൻകം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവൻസ്, ഇൻകം റിലേറ്റഡ് എംപ്ളോയ്മെൻ്റ് ആൻഡ് സപ്പോർട്ട് അലവൻസ്, ഇൻകം സപ്പോർട്ട് തുടങ്ങിയ കാറ്റഗറിയിൽ ഉള്ളവർക്കും ഗ്രാൻ്റ് ലഭ്യമാണ്.

ഗവൺമെൻ്റ് നല്കുന്ന എനർജി സപ്പോർട്ട് പാക്കേജിൻ്റെ ഭാഗമായുള്ള 400 പൗണ്ട് ഗ്രാൻ്റ് എല്ലാ വീടുകൾക്കും ലഭ്യമാണ്. ഇത് എനർജി ബില്ലിൽ കുറവു വരുത്തിയാണ് മാസം തോറും നല്കുന്നത്. ഒക്ടോബർ മുതൽ അടുത്ത മാർച്ച് വരെയുള്ള മാസങ്ങളിൽ ബില്ലിൽ ഡിസ്കൗണ്ട് ലഭ്യമാകും.

Other News