Wednesday, 22 January 2025

റീച്ച് വേൾഡ് വൈഡ് യുകെ നടത്തുന്ന കീച്ച് ഹോസ്പീസ് കെയറിനായുള്ള ഫണ്ട് റെയിസിംഗ് ഇവൻ്റ് ശനിയാഴ്ച ലൂട്ടണിൽ

റീച്ച് വേൾഡ് വൈഡ് യുകെ നടത്തുന്ന കീച്ച് ഹോസ്പീസ് കെയറിനായുള്ള ഫണ്ട് റെയിസിംഗ് ഇവൻ്റ് ലൂട്ടണിൽ നടക്കും. ലാൻഡ് റെയ്സ് റോഡിലുള്ള ലെവ്സി കമ്മ്യൂണിറ്റി സെൻ്ററിൽ ഒക്ടോബർ 8 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 മണി വരെയാണ് പ്രോഗ്രാം ടൈം. ടിഎൻടി മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത നിശയും ഇവൻ്റിനെ മനോഹരമാക്കും. കമ്മ്യൂണിറ്റിയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടെയാണ് ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.  ഇവൻറിലൂടെ ശേഖരിക്കുന്ന ഫണ്ട് ഹോസ്പീസ് കെയറിന് കൈമാറും.

Other News