Monday, 23 December 2024

ഇലക്ഷൻ നടന്നാൽ ലണ്ടനിലെ എല്ലാ കൺസർവേറ്റീവ് എം.പിമാരും തോൽക്കുമെന്ന് പുതിയ സർവേ

ഇലക്ഷൻ നടന്നാൽ ലണ്ടനിലെ എല്ലാ കൺസർവേറ്റീവ് എം.പിമാരും തോൽക്കുമെന്ന് പുതിയ സർവേ ഫലം സൂചിപ്പിക്കുന്നു. ബോറിസ് ജോൺസണിൻ്റെ പാർലമെൻറ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്യാമ്പയിൻ ഗ്രൂപ്പ് 38 ഡിഗ്രീസ് നടത്തിയ ഒപീനിയൻ പോളിലാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കെതിരായ ജനവികാരം വെളിപ്പെട്ടത്. 6,012 പേരിൽ നിന്ന് കഴിഞ്ഞ വീക്കെൻഡിൽ ഇതിനായി അഭിപ്രായം ശേഖരിച്ചു. ഓരോ എം പിമാരുടെയും വ്യക്തിഗത പ്രകടനവും പ്രശസ്തിയും സർവേ കണക്കിലെടുത്തില്ലെന്നും പൊതുവായ രാഷ്ട്രീയ ഭരണ വസ്തുതകൾ കണക്കിലെടുത്തുള്ള അഭിപ്രായമാണ് ജനങ്ങളിൽ നിന്ന് ആരാഞ്ഞതെന്നും ക്യാമ്പയിൻ ഗ്രൂപ്പ് 38 ഡിഗ്രീസ് പറഞ്ഞു.

ലേബർ പാർട്ടിയ്ക്ക് 59 ശതമാനം പിന്തുണയാണ് സർവേ കാണിക്കുന്നത്. കൺസർവേറ്റീവിന് 22 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 ശതമാനവും ജനങ്ങളുടെ പിന്തുണയുണ്ട്. ഈവനിംഗ് സ്റ്റാൻഡാർഡിൽ പബ്ളിഷ് ചെയ്ത എംആർപി പോൾ അനുസരിച്ച് ലണ്ടനിൽ കൺസർവേറ്റീവിന് 21 സീറ്റുകൾ നഷ്ടപ്പെടും. ഒരു സീറ്റൊഴികെയെല്ലാം ലേബർ പാർട്ടി നേടും. ഒരു സീറ്റ് ലിബറൽ ഡെമോക്രാറ്റുകൾ കരസ്ഥമാക്കും.

 

Other News