Wednesday, 22 January 2025

കൂടുതൽ ഇന്ത്യൻ വിസകൾ നൽകുന്നതിനെതിരെ ഹോം സെക്രട്ടറി. ഇന്ത്യാക്കാർ ഓവർസ്റ്റേ ചെയ്യുന്നതായി ആരോപണം

ഇന്ത്യയുമായി ട്രേഡ് എഗ്രിമെൻ്റുകൾ ഒപ്പുവയ്ക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് തയ്യാറെടുക്കുന്നു. ദീപാവലിയോട് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനാണ് ഡൗണിംഗ് സ്ട്രീറ്റ് നടപടി തുടങ്ങിയിട്ടുള്ളത്. എന്നാൽ കൂടുതൽ ഇന്ത്യൻ വിസകൾ നല്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ. ട്രേഡ് എഗ്രിമെൻ്റ് മൂലം കൂടുതൽ ആളുകൾ ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് കുടിയേറുന്നതിനെ തടയിടാനാണ് ഹോം സെക്രട്ടറിയുടെ നീക്കം. ട്രേഡ് എഗ്രിമെൻ്റിൻ്റെ ഭാഗമായി കൂടുതൽ വർക്ക്, സ്റ്റഡി വിസകൾ വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

വിസയുടെ കാലാവധി കഴിഞ്ഞിട്ടും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാത്തവരിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. ഇന്ത്യയുമായി ഓപ്പൺ ബോർഡർ മൈഗ്രേഷൻ പോളിസി സ്വീകരിക്കാനാവില്ലെന്ന് സുവല്ല സൂചിപ്പിച്ചു. മുൻ ഹോം സെക്രട്ടറി പ്രിതി പട്ടേൽ ഇന്ത്യയുമായി ഒപ്പുവച്ച മൈഗ്രേഷൻ ഡീലിനെയും സുവല്ല വിമർശിച്ചു. ബ്രെക്സിറ്റിന് വോട്ടു ചെയ്ത രാജ്യത്തേയ്ക്ക് കുടിയേറ്റ നിരക്ക് കൂടുന്നത് ആശാസ്യമല്ലെന്ന നിലപാടിലാണ് പുതിയ ഹോം സെക്രട്ടറി. സ്റ്റുഡൻ്റ്സിൻ്റെയും എൻറർപ്രണേഴ്സിൻ്റെയും വിസയുടെ കാര്യത്തിലും ആശങ്കയുണ്ടെന്നാണ് ഹോം സെക്രട്ടറി പറയുന്നത്.

Other News