Sunday, 06 October 2024

ബെഡ് ബ്ളോക്കിംഗ് പേഷ്യൻ്റുകൾ 13,000. ഓരോ വർഷവും ചിലവ് 2 ബില്യൺ പൗണ്ട്. മെഡിക്കൽ ഫിറ്റ്നസ് ഉള്ളവർക്ക് 24 മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് നൽകാൻ പദ്ധതി

ബെഡ് ബ്ളോക്കിംഗ് പേഷ്യൻ്റുകൾക്കായി ഓരോ വർഷവും 2 ബില്യൺ പൗണ്ട് ചെലവാകുന്നുണ്ടെന്ന് റിപ്പോർട്ട്. മെഡിക്കൽ ഫിറ്റ്നസ് ഉള്ളവർക്ക് 24 മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് നൽകാനുള്ള പദ്ധതി എൻഎച്ച് എസ് അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കും. രാജ്യത്തെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ 13,000 ത്തോളം ബെഡുകൾ രോഗം ഭേദമായിട്ടും വീടുകളിലേയ്ക്ക് മടങ്ങാത്ത രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിൽ ഒൻപത് മാസത്തോളം വാർഡിൽ ചിലവഴിച്ച രോഗികളുമുണ്ട്. ആംബുലൻസ് റെസ്പോൺസ് ടൈം, ഓപ്പറേഷനുകളുടെ കപ്പാസിറ്റി എന്നീ സർവീസുകളെ ബെഡ് ബ്ളോക്കിംഗ് സാരമായി ബാധിക്കുന്നുണ്ട്.

24 മണിക്കൂർ സ്കീമനുസരിച്ച് ഡിസ്ചാർജ് ചെയ്യുന്ന രോഗികളെ നേരത്തെ ട്രയൽ ചെയ്ത പദ്ധതി പ്രകാരം നഴ്സിംഗ് ഹോമുകളിലേയ്ക്കോ, ഹോട്ടലുകളിലേയ്ക്കോ ആണോ അയയ്ക്കുന്നതെന്ന് വ്യക്തമല്ല. പേഷ്യൻ്റുകളെ വീടുകളിലേയ്ക്ക് മടക്കി അയച്ച് വർച്വൽ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വർച്വൽ വാർഡുകൾ നടപ്പാക്കുന്നതു വഴി ഹോസ്പിറ്റൽ കപ്പാസിറ്റി ഉയർത്താനും വിൻ്റർ ക്രൈസിസ് ഒഴിവാക്കാനും പദ്ധതിയുണ്ട്. പുതിയ കമ്യൂണിറ്റി റിക്കവറി സർവീസ് സംബന്ധിച്ച വിവരങ്ങൾ എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ വെബിനറിലാണ് വെളിപ്പെടുത്തിയത്.

2,500 വർച്വൽ ബെഡുൾപ്പെടെ അടുത്ത നാലു മാസത്തിൽ 7,000 അധിക ഹോസ്പിറ്റൽ ബെഡുകൾ ഒരുക്കാനാണ് ട്രസ്റ്റുകൾ ശ്രമിച്ചു വരുന്നത്. മൊബൈൽ ഫോൺ ആപ്പുകളും ഗാഡ്ജെറ്റുകളും ഉപയോഗിച്ച് പേഷ്യൻ്റുകളുടെ ഓക്സിജൻ ലെവലും ബ്ളഡ് പ്രഷറും അടക്കമുള്ള കാര്യങ്ങൾ ചെക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കും.

Other News