Sunday, 05 January 2025

റോയൽ മെയിൽ റിഡൻഡൻസി പ്രഖ്യാപനം. അടുത്ത വർഷം ഓഗസ്റ്റോടെ പതിനായിരത്തോളം ജോബുകൾ ഇല്ലാതായേക്കും

റോയൽ മെയിലിൽ റിഡൻഡൻസി പ്രഖ്യാപിച്ചു. അടുത്ത വർഷം ഓഗസ്റ്റോടെ പതിനായിരത്തോളം ജോബുകൾ ഇല്ലാതായേക്കുമെന്ന് റോയൽ മെയിൽ സൂചിപ്പിച്ചു. 6,000 റിഡൻഡൻസികളും നടപ്പാക്കും. ഇത് സംബന്ധിച്ച് പോസ്റ്റൽ വർക്കേഴ്സിന് നോട്ടിഫിക്കേഷൻ നൽകുന്ന പ്രോസസ് ഉടനാരംഭിക്കും. റിട്ടയർ ചെയ്യുന്നതോ ജോലി രാജി വയ്ക്കുകയോ ചെയ്യുന്നവരുടെ പോസ്റ്റുകളിൽ പുതിയതായി നിയമനം നടത്തില്ലെന്ന് റോയൽ മെയിൽ അറിയിച്ചു.

റോയൽ മെയിലിന് സാമ്പത്തിക വർഷം 350 മില്യൺ പൗണ്ടിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മാനേജ്മെൻ്റ് സ്ഥിരീകരിച്ചു. എട്ടു ദിവസത്തെ സമരവും പാഴ്സൽ ലഭ്യതക്കുറവും ഇതിൽ പ്രധാന പങ്കുവഹിച്ചതായി റോയൽ മെയിൽ ചൂണ്ടിക്കാട്ടി. റോയൽ മെയിലിനെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിനമാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് സൈമൺ തോംപ്സൺ പറഞ്ഞു. നിർബന്ധിത റിഡൻഡൻസി കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

റോയൽ മെയിലിൻ്റെ റിഡൻഡൻസി പ്രഖ്യാപനം മാനേജ്മെൻ്റിൻ്റെ പരാജയമാണ് കാണിക്കുന്നതെന്ന് യൂണിയനുകൾ കുറ്റപ്പെടുത്തി. കമ്പനിയിലെ ശമ്പളനിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ ഈയാഴ്ച സമരം പുനരാരംഭിച്ചിരുന്നു. ഒക്ടോബർ 20 നും 25 നും സ്വാഫുകൾ വാക്കൗട്ട് നടത്തുമെന്ന് യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Other News