Wednesday, 22 January 2025

കേരളത്തനിമയിൽ രുചികരമായ വിഭവങ്ങളുമായി റെഡ് ചില്ലീസ് റെസ്റ്റോറൻ്റ് സൗത്ത് എൻഡ് ഓൺ സീയിൽ

സൗത്ത് ഇന്ത്യൻ വിഭവങ്ങളുടെ രുചിക്കൂട്ടുകളും കേരളത്തനിമയും ഒത്തൊരുമിപ്പിച്ചുകൊണ്ട് റെഡ് ചില്ലീസ് റെസ്റ്റോറൻ്റ് സൗത്ത് എൻഡ് ഓൺ സീയിൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മനോഹരമായ ലേ ഔട്ടിൽ തയ്യാറാക്കിയ റെസ്റ്റോറൻ്റിൻ്റെ റീ ഓപ്പണിംഗ് ഒക്ടോബർ 23 ന് ഞായറാഴ്ചയാണ്.

സൗത്ത് ഇന്ത്യൻ വിഭവങ്ങളിൽ പ്രഗത്ഭരായ കേരളത്തിൽ നിന്നുള്ള ഷെഫുമാരാണ് റെഡ് ചില്ലീസ് റെസ്റ്റോറൻ്റിൽ  വിഭവങ്ങൾ തയ്യാറാക്കുന്നത്. സൗത്ത് എൻഡ് ഓൺ സീയിലെ ലോക്കൽ കമ്യൂണിറ്റിയിൽ പ്രശസ്തമാണ് ഈ റെസ്റ്റോറൻ്റ്. ഫൈവ് സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയിട്ടുള്ള റെസ്റ്റോറൻ്റിന് വളരെ മികച്ച റിവ്യൂകളാണ് കസ്റ്റമേഴ്സ് നൽകിയിരിക്കുന്നത്.

യുകെയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ലൊക്കേഷനുകളിൽ ഒന്നാണ് സൗത്ത് എൻഡ് ഓൺ സീ. ഹോളിഡേ ആഘോഷിക്കുന്നതിനോടൊപ്പം കേരള രീതിയിൽ തയ്യാറാക്കിയ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് റെഡ് ചില്ലീസ് റെസ്റ്റോറൻ്റ് ഒരുക്കുന്നത്. 

Red Chilliezes Restaurant Southend on Sea

Crystal Media UK Youtube channel 

Other News