Wednesday, 22 January 2025

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ അദ്ധ്യക്ഷനായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 7897 വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച തിരുവനന്തപുരത്തു നിന്നുള്ള ലോകസഭാഗം ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. 416 വോട്ടുകൾ അസാധുവായി. ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് 24 വർഷത്തിനു ശേഷമാണ് കോൺഗ്രസിന് അദ്ധ്യക്ഷനെ ലഭിക്കുന്നത്. ഇന്ന് ദില്ലിയിലാണ് തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം നടന്നത്.
 

Other News