Monday, 23 December 2024

മാസം 12 പൗണ്ടിന് ബ്രോഡ്ബാൻഡുമായി വോഡഫോൺ. ചെറിയ ബിസിനസുകൾക്ക് ഒരു വർഷത്തേയ്ക്ക് ഫ്രീ കണക്ഷൻ

മാസം 12 പൗണ്ട് എന്ന ഡിസ്കൗണ്ടഡ് നിരക്കിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നല്കാനുള്ള പാക്കേജ് വോഡഫോൺ പ്രഖ്യാപിച്ചു. ചെറിയ ബിസിനസുകൾക്ക് ഒരു വർഷത്തേയ്ക്ക് ഫ്രീ കണക്ഷൻ നല്കും. ജീവിതച്ചിലവ് ഉയരുന്ന സാഹചര്യത്തിൽ പുതിയ സോഷ്യൽ ബ്രോഡ്ബാൻഡ് പാക്കേജ് പൊതുജനങ്ങൾക്ക് സഹായകരമാവുമെന്ന് കമ്പനി പറഞ്ഞു.

ജോബ് സീക്കേഴ്സ് അലവൻസ്, യൂണിവേഴ്സൽ ക്രെഡിറ്റ്, എംപ്ളോയ്മെൻ്റ് ആൻഡ് സപ്പോർട്ട് അലവൻസ്, ഡിസേബിളിറ്റി അലവൻസ്, പേഴ്സണൽ ഇൻഡിപെൻഡൻ്റ് പേയ്മെൻ്റ് തുടങ്ങിയ ബെനഫിറ്റുകൾ ലഭിക്കുന്നവർക്കാണ് വോഡഫോണിൻ്റെ കോസ്റ്റ് ഓഫ് ലിവിംഗ് പാക്കേജിന് അർഹത ലഭിക്കുന്നത്. ചെറിയ ബിസിനസുകൾക്ക് രണ്ടു വർഷ പാക്കേജിൻ്റെ ആദ്യത്തെ 12 മാസം ഫ്രീ കണക്ഷൻ ലഭ്യമാകും. മാർക്കറ്റിൽ ലഭ്യമായതിലെ ഏറ്റവും നിരക്ക് കുറഞ്ഞ കണക്ഷനാണ് വോഡഫോൺ മുന്നോട്ട് വയ്ക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Other News