Saturday, 11 January 2025

മിനി ബഡ്ജറ്റിലെ ടാക്സ് ഇളവുകൾ സംബന്ധിച്ച് വിവരങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഗവൺമെൻ്റ് നേരത്തെ അറിയിച്ചില്ല

മിനി ബഡ്ജറ്റിലെ ടാക്സ് ഇളവുകൾ സംബന്ധിച്ച് വിവരങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഗവൺമെൻ്റ് നേരത്തെ അറിയിച്ചില്ലെന്ന് ബാങ്കിൻ്റെ ഒരു ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ബ്രിട്ടിഷ് ഫൈനാൻഷ്യൽ മാർക്കറ്റിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തിരമായി ഇടപെടേണ്ടി വന്നു. ഗവൺമെൻ്റ് ബോണ്ടുകൾ വാങ്ങിയാണ് പെൻഷൻ ഫണ്ടുകളെ തകർച്ചയിൽ നിന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രക്ഷിച്ചത്. ടാക്സ് ഇളവുകൾ സംബന്ധിച്ച അറിവുണ്ടായിരുന്നെങ്കിൽ മാർക്കറ്റിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതികരണത്തെക്കുറിച്ച് ഗവൺമെൻ്റിന് ഉപദേശം നൽകാൻ ഗവൺമെൻ്റിന് കഴിയുമായിരുന്നു.

ഗവൺമെൻ്റിൻ്റെ സാമ്പത്തിക നയം ഇൻഡിപ്പെൻഡൻ്റ് സ്ക്രൂട്ടിനിയ്ക്ക് വിധേയമാക്കുന്നതിൽ വീഴ്ച പറ്റിയതിൽ വൻ വിമർശനമാണ് ഉയരുന്നത്. പ്രധാനമന്ത്രി  ലിസ് ട്രസും ചാൻസലർ ക്വാസി കാർട്ടെംഗും മുന്നോട്ട് വച്ച മിനി ബഡ്ജറ്റിലെ ടാക്സ് ഇളവുകൾ എങ്ങനെ ഫണ്ട് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് പൗണ്ടിൻ്റെ വിനിമയമൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഇൻ്റർനാഷണൽ മോണിട്ടറി ഫണ്ട് ബ്രിട്ടീഷ് സാമ്പത്തിക നയത്തെ വിമർശിക്കുകയും തിരുത്തലുകൾ വരുത്തണമെന്ന് ഗവൺമെൻ്റിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു.

Other News